Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ആരംഭിച്ചു; കെ‌എസ്‌ആര്‍‌ടി‌സി- സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങും

സമരത്തില്‍ പങ്കാളിയാകാതെ വ്യാപാരികള്‍

ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ആരംഭിച്ചു; കെ‌എസ്‌ആര്‍‌ടി‌സി- സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങും
, തിങ്കള്‍, 9 ഏപ്രില്‍ 2018 (07:41 IST)
സംസ്ഥാന വ്യാപകമായി ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
 
സമരത്തിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരെത്ത ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു.
 
സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഇതോടെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകര സംഘടനകളെ പാകിസ്ഥാൻ നിരോധിക്കാനൊരുങ്ങുന്നു