Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരസേനാ മേധാവി നിയമനം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്

കരസേനാ മേധാവി നിയമനം വിവാദത്തിൽ

കരസേനാ മേധാവി നിയമനം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്
ന്യൂഡൽഹി , ഞായര്‍, 18 ഡിസം‌ബര്‍ 2016 (15:38 IST)
കരസേനാ മേധാവി നിയമനത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് പുതിയ മേധാവിയായി‌ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.
 
തങ്ങള്‍ ഒരിക്കലും അദ്ദേഹത്തി​ന്റെ കഴിവിനെ ചോദ്യം ചെയ്യുകയില്ല. എന്നിരുന്നാലും എന്തുകൊണ്ടാണ്​ സീനിയോറിറ്റി മറികടന്ന് നിയമനം നടത്തിയതെന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഇത്തരം സംഭവങ്ങള്‍ ആദ്യമായല്ല നടക്കുന്നതെന്നും തീവാരി കൂട്ടിച്ചേര്‍ത്തു.
 
കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ ഒഴിവാക്കിയായിരുന്നു​ ലഫ്റ്റനന്‍റ് ജനറലായി ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ ഗാനത്തെ അപമാനിച്ചെന്ന്​ പരാതി; എ​ഴുത്തുകാരൻ അറസ്​റ്റിൽ