Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയ വാര്യര്‍ക്കെതിരെയുള്ള പരാതി അഡാറ് ട്വിസ്‌റ്റിലേക്ക്; വീഡിയോ കാണാന്‍ കൊതിച്ച് പൊലീസും - വേണ്ടിവന്നാല്‍ നടപടി

പ്രിയ വാര്യര്‍ക്കെതിരെയുള്ള പരാതി അഡാറ് ട്വിസ്‌റ്റിലേക്ക്; വീഡിയോ കാണാന്‍ കൊതിച്ച് പൊലീസും - വേണ്ടിവന്നാല്‍ നടപടി

പ്രിയ വാര്യര്‍ക്കെതിരെയുള്ള പരാതി അഡാറ് ട്വിസ്‌റ്റിലേക്ക്; വീഡിയോ കാണാന്‍ കൊതിച്ച് പൊലീസും - വേണ്ടിവന്നാല്‍   നടപടി
ഹൈദരാബാദ് , ബുധന്‍, 14 ഫെബ്രുവരി 2018 (17:49 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ വൈറലായ ഗാനത്തിനെതിരെ ലഭിച്ചിരിക്കുന്ന പരാതിയില്‍ ഉടന്‍ കേസെടുക്കില്ലെന്ന് ഹൈദരാബാദ് പൊലീസ്.

ചിത്രത്തിലെ ഗാനത്തിനെതിരെ ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ല. അതിനാല്‍ എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വീഡിയോ തെളിവ് ഹാജരാക്കിയാല്‍ നടപടി എടുക്കാമെന്നും
ഫലക്‌നാമ എസിപി സയിദ് ഫായിസ് അറിയിച്ചു.

അതേസമയം, ചിത്രത്തിലെ ഗാനത്തില്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വരികള്‍ ഉണ്ടെന്ന ആക്ഷേപം  കേരളത്തിലും ഉയര്‍ന്നിരുന്നു.

മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയിലെ നായികമാരിലൊരാളായ  പ്രിയയ്ക്കെതിരെ ഒരു പറ്റം മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് എത്തി പരാതി നൽകിയത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോൾ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് ഇവരുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ പ്രിയക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുന്നതിലൂടെ ചുളുവിൽ പ്രശസ്തിയാകാനുള്ള ലക്ഷ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആദ്യ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെ കാസ്റ്റിംഗ് കൗച്ചും ലൈംഗികാതിക്രമവും; അനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍ രംഗത്ത്