Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഛത്തീസ്ഗഡിലെ ബിജാപൂര്‍ മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹം കൂടി കിട്ടി; കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം 13 ആയി

ഛത്തീസ്ഗഡിലെ ബിജാപൂര്‍ മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹം കൂടി കിട്ടി; കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം 13 ആയി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഏപ്രില്‍ 2024 (11:47 IST)
ഛത്തീസ്ഗഡിലെ ബിജാപൂര്‍ മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹം കൂടി കിട്ടി. ഇതോടെ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഗംഗളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലേന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തില്‍ രാവിലെ 6 മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
 
അതേസമയം ഇന്നലെ മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം: ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല