Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്കോട്ട ഇനി ഡാൽമിയ ഗ്രൂപ്പിന്റേത്; സ്വന്തമാക്കിയത് 25 കോടിക്ക്

ചെങ്കോട്ട ഇനി ഡാൽമിയ ഗ്രൂപ്പിന്റേത്; സ്വന്തമാക്കിയത് 25 കോടിക്ക്
, ശനി, 28 ഏപ്രില്‍ 2018 (17:57 IST)
ഇന്ത്യുയുടെ ചരിത്ര സ്മാരകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽകുന്ന ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പ് സ്വന്തമാക്കി. ചരിത്ര സ്മാരകങ്ങളെ ഏറ്റെടുത്ത് പരിപാലിക്കുന പദ്ധതിയുടെ ഭാഗമായാണ് 25 കോടിരൂപക്ക് ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ടെയെ ഏറ്റെടുത്തത് 
 
അഞ്ച് വർഷത്തേക്കാണ് ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന്റേതാ‍വുക. ഈ അഞ്ച് വർഷത്തേക്ക് ചെങ്കോട്ടക്കകത്തെ വികസന പ്രവർത്തനങ്ങൾ നടത്തുക ഇനി ഡാൽമിയ ഗ്രൂപ്പാ‍വും. കഴിഞ്ഞ വർഷം രാഷ്ട്രപതി പ്രഖ്യാപിച്ച അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് കമ്പനി സ്മാരകത്തെ ഏറ്റെടുത്തത്. രാജ്യത്തെ 90 ചരിത്ര സ്മാരകങ്ങൾ ഇത്തരത്തിൽ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
 
കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ടയിൽ സ്ഥാപിക്കും. അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുകയും സ്മാരകത്തിന്റെ സുരക്ഷയും കമ്പനി നിർവ്വഹിക്കണം. ടൂറിസ്റ്റുകളിൽ നിന്നും സന്ദർശന ഫീസ് ഈടാക്കുന്നതും ഇനി ഡാൽമിയ ഗ്രൂപ്പ് തന്നെയായിരിക്കും. 
 
ഈ മാസം അദ്യത്തിൽ തന്നെ കമ്പനി കെന്ദ്ര സർക്കാരുമായും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായും കരാറിലെത്തിയിരുന്നെങ്കിലും വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. ഇന്‍ഡിഗോ എയര്‍ലൈൻസ് ജിഎംആര്‍ എന്നീ കമ്പനികളെ പരാജയപ്പെടുത്തിയാണ്  ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയത്.
 
അതേസമയം ചരിത്ര സ്മാരകങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിശേധവുമായി കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിഗയുടേത് കൊലപാതകമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കഴുത്തിലെ അസ്ഥിയില്‍ പൊട്ടല്‍, കാലുകളില്‍ ആഴത്തിലുള്ള മുറിവുകള്‍ ‍- അറസ്‌റ്റ് ഉടന്‍