Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെട്രോക്ക് പകരം ഇനി രാജ്യത്ത് സ്കൈ ബസുകൾ, പദ്ധതിയുമായി കേന്ദ്ര സർക്കാർ !

മെട്രോക്ക് പകരം ഇനി രാജ്യത്ത് സ്കൈ ബസുകൾ, പദ്ധതിയുമായി കേന്ദ്ര സർക്കാർ !
, വെള്ളി, 14 ജൂണ്‍ 2019 (16:13 IST)
മെട്രോ റെയിൽ പദ്ധകളേക്കാൾ ചിലവുകുറഞ്ഞതും കാര്യക്ഷമവുമായ സ്കൈ ബസുകളുടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയ്യാറെടുക്കുകയാന് കേന്ദ്ര സർക്കാർ. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനിനോടകം തന്നെ 18 നഗരങ്ങൾ സ്കൈബസ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചതായും കേരളം ആവശ്യമുന്നയിച്ചാൽ വേണ്ട സഹായങ്ങൾ എല്ലാം നൽകുമെന്നും നിതിൻ ഗഡ്ഗരി പറഞ്ഞു.
 
'മെട്രോ റെയിൽ നിർമ്മാണത്തിന് കിലോമീറ്ററിന് 350 കോടി ചിലവാകുമ്പോൾ സ്കൈ ബസിന് വെറും 50 കോടി മാത്രമാണ് ചിലവ് വരിക ഒരേസമയം 33ലധികം യത്രക്കാരെ വഹിക്കാൻ സ്കൈ ബസുകൾക്കാവും. ഇതിനായുള്ള ഡബിൾ ഡക്കർ സ്കൈ ബസുകൽ ഇന്ത്യയിൽ തന്നെ നിർമിക്കും എന്നും നിതിൻ ഗഡ്ഗരി വ്യക്തമാക്കി 
 
മെട്രോ റെയിലുകളിൽനിന്നും തികച്ചും വ്യത്യസ്തമാണ് സ്കൈ ബസ് എന്ന അറിയപ്പെടുന്ന സസ്‌പെൻഡ് റെയിൽ, മോണോ റെയിലിന്റെ മറ്റൊരു രൂപമാണിത്. തൂണിലുറപ്പിച്ചിരിക്കുന്ന വീതിയേറിയ റെയിൽ പാളത്തിൽ തൂണ്ടി നീങ്ങുന്ന ട്രെയിനുകളാണിത്. മെട്രോയുമായി താരതമ്യം ചെയ്യുമ്പൊൾ സ്കൈ ബസുകൾക്ക് ചിലവ് നന്നേ കുറവാണ് എന്ന് മത്രമല്ല. അധികം സ്ഥലം ഏറ്റെടുക്കേണ്ട ബുദ്ധിമുട്ടുകളും പദ്ധതിക്ക് ഉണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഐയെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഭാര്യ