Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ല; ടിഡിപി എന്‍ ഡി എ വിട്ടു, ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചുവെന്ന് ചന്ദ്രബാബു നായിഡു

തൊട്ടതെല്ലാം ‘പൊള്ളി’ ബിജെപി!

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ല; ടിഡിപി എന്‍ ഡി എ വിട്ടു, ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചുവെന്ന് ചന്ദ്രബാബു നായിഡു
, വെള്ളി, 16 മാര്‍ച്ച് 2018 (10:15 IST)
എന്‍ ഡി എയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചതായി ടിഡിപി പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന പാര്‍ട്ടിയുടെ ആവശ്യം കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നേരത്തെ നിരാകരിച്ചിരുന്നു. ഇതോടെ സഖ്യത്തില്‍ വിള്ളലുണ്ടായി. ഇക്കാര്യത്തില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാനാകില്ലെന്ന് എന്‍ ഡി എ അറിയിച്ചതോടെയാണ് ടിഡിപി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.
 
ലോക്‌സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണയ്ക്കാനും ടിഡിപിയില്‍ തീരുമാനമായി. ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. 16 എംപിമാരാണ് ടിഡിപിയ്ക്കു ലോക്‌സഭയിലുള്ളത്. ആറ് എംപിമാര്‍ രാജ്യസഭയിലുമുണ്ട്.
 
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം ബിജെപിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. എന്‍ഡിഎ വിട്ട ശേഷം ചന്ദ്രബാബു നായിഡു ബിജെപിക്കതിരെ കടുത്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ചേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറയ്ക്ക് മുന്നിലെ മെഗാസ്റ്റാറും ക്യാമറയ്ക്ക് പിന്നിലെ മെഗാസ്റ്റാറും ഒന്നിച്ചപ്പോള്‍!