Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭഗത് സിങ്ങ് തീവ്രവാദിയെന്ന് ഡൽഹി സർവ്വകലാശാല, തെറ്റു തിരുത്താൻ ആവശ്യപ്പെട്ട് സ്മൃതി ഇറാനി

സ്വാതന്ത്യ സമര നേതാവും വിപ്ലവകാരിയുമായിരുന്ന ഭഗത് സിങ്ങ് തീവ്രവാദിയെന്ന രീതിയിൽ തയ്യാറാക്കിയ ഡൽഹി സർവകലാശാലയുടെ പുസ്തകം വിവാദത്തിൽ. ഭഗത് സിങ്ങിനെ കൂടാതെ സൂര്യസെൻ, ചന്ദ്രശേഖർ ആസാദ് എന്നിവരേയും ഭീകരർ എന്ന രീതിയിലാണ് പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്.

ഭഗത് സിങ്ങ് തീവ്രവാദിയെന്ന് ഡൽഹി സർവ്വകലാശാല, തെറ്റു തിരുത്താൻ ആവശ്യപ്പെട്ട് സ്മൃതി ഇറാനി
ന്യൂഡൽഹി , ബുധന്‍, 27 ഏപ്രില്‍ 2016 (17:30 IST)
സ്വാതന്ത്യ സമര നേതാവും വിപ്ലവകാരിയുമായിരുന്ന ഭഗത് സിങ്ങ് തീവ്രവാദിയെന്ന രീതിയിൽ തയ്യാറാക്കിയ ഡൽഹി സർവകലാശാലയുടെ പുസ്തകം വിവാദത്തിൽ. ഭഗത് സിങ്ങിനെ കൂടാതെ സൂര്യസെൻ, ചന്ദ്രശേഖർ ആസാദ് എന്നിവരേയും ഭീകരർ എന്ന രീതിയിലാണ് പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്.
 
സ്വാതന്ത്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം ( india's Struggle for Freedom) എന്ന പുസ്തകത്തിലാണ് സമരനേതാക്കളെ ഭീകരാക്കിയിരിക്കുന്നത്. സംഭവം പുറത്ത് വന്നതോടെ ഇതിനെതിരെ വൻ പ്രതിഷേധവുമായി ചരിത്രകാരന്മാരും എഴുത്തുകാരുമായ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. രാജ്യസഭയിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. തെറ്റു തിരുത്തണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യം. ഇതോടെ പുസ്തകം വിവാദത്തിലേക്ക് വഴി മാറുകയായിരുന്നു.
 
പുസ്തകത്തിലെ പരാമർശങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞവരെ നിന്ദിക്കുന്നതിനു തുല്യമാണെന്ന് മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പാഠപുസ്തകത്തില്‍ നിന്ന് വിവാദമായ ഭാഗം എത്രയും പെട്ടന്ന് ഒഴിവാക്കണമെന്ന് സര്‍വകലാശാല അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു വയസ്സുകാരന്റെ സാഹയികത ! ആയുധം ബി എം ഡബ്ല്യു; വീഡിയോ വൈറലാകുന്നു