Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതാവ് ഘോഷിന് ജ്ഞാനപീഠം

അമിതാവ് ഘോഷിന് ജ്ഞാനപീഠം
ന്യൂഡല്‍ഹി , വെള്ളി, 14 ഡിസം‌ബര്‍ 2018 (18:08 IST)
ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. “നന്ദി. ഇത് എനിക്കൊരു മനോഹരമായ ദിവസമാണ്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാര്‍ക്കൊപ്പം ജ്ഞാനപീഠ പട്ടികയില്‍ ഇടം‌പിടിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല“ - പുരസ്കാരലബ്‌ധിയെപ്പറ്റി അമിതാവ് ഘോഷ് പ്രതികരിച്ചു.
 
ദി ഷാഡോ ലൈന്‍സ്, സീ ഓഫ് പോപ്പീസ് തുടങ്ങിയ വിഖ്യാത നോവലുകളുടെ കര്‍ത്താവാണ് അമിതാവ് ഘോഷ്. 2008ലും 2012ലും മാന്‍ ബുക്കര്‍ പ്രൈസിന്‍റെ അവസാന പട്ടികയില്‍ ഇടം നേടിയിട്ടുള്ള അമിതാവ് ഘോഷിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അമിതാവ് ഘോഷിന് ലഭിച്ചിട്ടുണ്ട്.
 
കൊല്‍ക്കത്ത സ്വദേശിയായ അമിതാവ് ഘോഷ് ഇപ്പോള്‍ ന്യൂയോര്‍ക്കിലും ഗോവയിലുമായാണ് താമസം. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍, ദി കല്‍ക്കട്ട ക്രോമോസോം എന്നീ നോവലുകളും ഏറെ പ്രശസ്തമാണ്. 
 
എഴുത്തിന്‍റെ പുതുവഴി വെട്ടിയ നോവലിസ്റ്റാണ് അമിതാവ് ഘോഷെന്ന് ജ്ഞാനപീഠ കമ്മിറ്റി വിലയിരുത്തി. ഭൂതകാലവും സമകാലിക ലോകവും തമ്മിലുള്ള ബന്ധത്തെ അതീവഹൃദ്യമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അസാധാരണ ആഴമുള്ള നോവലുകളാണ് അമിതാവ് ഘോഷിന്‍റേതെന്നും കമ്മിറ്റി വിലയിരുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയിൽ മികച്ച സംവിധാനങ്ങളുമായി ലാവയുടെ Z91 വിപണിയിൽ