Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗ്ലാദേശിന്റെ പിറവി ഇന്ദിരയെ ദുർഗ്ഗാദേവി ആക്കി!

ബംഗ്ലാദേശിന്റെ പിറവി ഇന്ദിരയെ ദുർഗ്ഗാദേവി ആക്കി!
, തിങ്കള്‍, 19 നവം‌ബര്‍ 2018 (11:27 IST)
ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി. അടിയന്തരാവസ്ഥ ഒരു കറുത്ത പാടായി ശേഷിക്കുന്നുണ്ടെങ്കിലും ഇന്ദിരയുടെ ഓര്‍മ്മകള്‍ക്ക് ഭാരതത്തില്‍ പൊന്‍തിളക്കമാണുള്ളത്. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി.
 
രാഷ്ട്രം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്‍‌മദിന സ്മരണ പുതുക്കുകയാണ് 2018 നവംബര്‍ 19 ന്. ഇന്ദിരാഗാന്ധിയുടെ നൂറ്റിയൊന്നാം ജന്‍‌മദിനമാണ്. ഇന്ദിരാഗാന്ധിയുടെ പിറന്നാള്‍ ദിനം ദേശീയോദ്ഗ്രഥന ദിനമായാണ് ആചരിക്കുന്നത്.   
 
ഇന്ത്യയുടെ പ്രഥമവനിത പ്രധാനമന്ത്രിയായിരുന്നു ഇന്ദിര. ഭാരതത്തിന്റെ ഉരുക്കുവനിതയായി ചുമതലയേറ്റശേഷമാണ് ബംഗ്ലാദേശ് രൂപീകരണം നടന്നത്. 
 
1971ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീര്‍ത്തിയുയര്‍ത്തിയ സംഭവം. കിഴക്കന്‍ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളില്‍ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു. 
 
പാകിസ്താനുമായി പരസ്യ യുദ്ധത്തിലേര്‍പ്പെടുകയായിരുന്നു ഇന്ദിര. ഇതിന്റെ വൻ തേളിവായിരുന്നു രാജ്യാന്തരവേദികളിൽ പോലും പാകിസ്താന്റെ നടപടിയെ ചോദ്യം ചെയ്തത്. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്നും വേര്‍പെടുത്തി.
 
യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഈ യുദ്ധവിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ ദുര്‍ഗ്ഗാദേവിയോടാണ് ഉപമിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ സംഘപരിവാറിന്റെ ആ വാദവും പൊളിഞ്ഞു, പൊളിച്ചടുക്കി എസ്പി യതീഷ് ചന്ദ്ര