Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേസിക് കോഡിംഗ് അറിയാവുന്ന ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകും: ഹഫിങ്ടണ്‍ പോസ്റ്റ്

ബേസിക് കോഡിംഗ് അറിയാവുന്ന ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകും: ഹഫിങ്ടണ്‍ പോസ്റ്റ്

ബേസിക് കോഡിംഗ് അറിയാവുന്ന ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകും: ഹഫിങ്ടണ്‍ പോസ്റ്റ്
, ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (12:23 IST)
ആധാർ നമ്പർ കിട്ടിയാൽ പോലും ആർക്കും വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്ന വാദം പൊളിയുന്നു. ആധാറിന്റെ നടത്തിപ്പുകാരായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഐഎ)യാണ് ആധാറിന്റെ വിവരങ്ങളെല്ലാം വളരെ സുരക്ഷിതമാണെന്ന് പറയുന്നത്. എന്നാൽ ഹഫിങ്ടൺ പോസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പ് നടത്തിയ മൂന്ന് മാസക്കാലത്തെ അന്വേഷണത്തില്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് പുറത്തുവന്നിരിക്കുന്നത്.
 
ആധാര്‍ സോഫ്റ്റുവെയറിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനാകും. 2500 രൂപ മുടക്കി സോഫ്റ്റുവെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ സാധിക്കും. ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ഈ സുരക്ഷകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആധാര്‍ സോഫ്റ്റുവെയര്‍ സുരക്ഷിതമല്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ വിദഗ്ധരെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫ്റ്റുവെയര്‍ പാച്ച് ഈ വിദഗ്ധര്‍ക്ക് നല്‍കുകയും ആധാര്‍ സോഫ്റ്റുവെയറിന്റെ കോഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ഹഫിങ്ടണ്‍പോസ്റ്റ് ചെയ്തത്.
 
യൂട്യൂബില്‍ ഉള്‍പ്പെടെ ആധാര്‍ സോഫ്റ്റുവെയറിന്റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാം എന്നതിന്റെ സ്റ്റെപ്പ് ബൈ സ്‌റ്റെപ്പ് നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ടൂട്ടോറിയല്‍ വീഡിയോകളുണ്ട്. ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് ഡെവലപ് ചെയ്ത സോഫ്റ്റുവെയര്‍ പാച്ചുകളാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.
 
എന്നാൽ‍, യുഐഡിഐഎ അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നത് ആധാര്‍ വിവരങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ്. കഴിഞ്ഞ ഇടയ്ക്ക് യുഐഡിഐഎ ചെയര്‍മാന്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്ന എത്തിക്കല്‍ ഹാക്കര്‍ അദ്ദേഹത്തിന്റെ ജിമെയില്‍ ഐഡിയുടെ പാസ്‌വേഡ് വരെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ആ വിവാദം പതിയെ കെട്ടടങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ യുഐഡിഐഎയെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൂപയുടെ മൂല്യം ഇടിയുന്നു; റിസർവ് ബാങ്കിനോട് സഹായം അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ