Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷയിൽ കോപ്പിയടിച്ചെന്ന് സംശയിച്ച് വസ്ത്രമഴിച്ച് പരിശോധനക്ക് വിധേയയാക്കി, മനംനൊന്ത് പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പരീക്ഷയിൽ കോപ്പിയടിച്ചെന്ന് സംശയിച്ച് വസ്ത്രമഴിച്ച് പരിശോധനക്ക് വിധേയയാക്കി, മനംനൊന്ത് പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
റായ്പുര്‍ , വെള്ളി, 8 മാര്‍ച്ച് 2019 (15:45 IST)
റായ്പുര്‍: കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘം വസ്ത്രമഴിച്ച് പരിശോധിച്ചതിൽ മനം‌നൊന്ത് പത്താംക്ലാസുകാരി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൾ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.
 
വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തില്‍ നിരീക്ഷണ സംഘം പെൺകുട്ടിയുടെ വസ്ത്രങ്ങളഴിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന വിദ്യർത്ഥിനി മാര്‍ച്ച്‌ നാലിന് വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
കുറച്ചുദിവസങ്ങളായി പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങാൾ സംഭവിച്ചിരുന്നു എന്നും പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങാന്‍ കഴിയാത്തതിനാലാണ് ഇതെന്നാണ് തങ്ങള്‍ കരുതിയത് എന്നും വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പറയുന്നു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ചു, തീവ്രാവാദിയെന്നു മുദ്രകുത്തി, വിദ്യാർത്ഥിക്ക് നേരെ ബിജെപി പ്രവർത്തകരുടെ മർദനം