Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lok Sabha Election 2024: ഒഴിഞ്ഞുമാറാന്‍ നോക്കണ്ട ! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എഐസിസി, സുധാകരന്‍ വഴങ്ങിയേക്കും

കെപിസിസി അധ്യക്ഷ സ്ഥാനവും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ സുധാകരന്‍ എഐസിസി നേതൃത്വത്തെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു

Lok Sabha Election 2024: ഒഴിഞ്ഞുമാറാന്‍ നോക്കണ്ട ! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എഐസിസി, സുധാകരന്‍ വഴങ്ങിയേക്കും

WEBDUNIA

, തിങ്കള്‍, 26 ഫെബ്രുവരി 2024 (14:37 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നിര്‍ദേശം നല്‍കി എഐസിസി. സിറ്റിങ് എംപിമാര്‍ മത്സരരംഗത്തു നിന്ന് മാറിനില്‍ക്കരുതെന്ന് എഐസിസി നേതൃത്വം കടുപ്പിച്ചു. കെപിസിസി അധ്യക്ഷനായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു സുധാകരന്‍. എന്നാല്‍ കണ്ണൂരില്‍ നിന്ന് സുധാകരന്‍ തന്നെ മത്സരിക്കണമെന്ന് എഐസിസി നേതൃത്വം നിലപാട് കടുപ്പിച്ചു. 
 
കെപിസിസി അധ്യക്ഷ സ്ഥാനവും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ സുധാകരന്‍ എഐസിസി നേതൃത്വത്തെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.വി.ജയരാജന്‍ മത്സരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുധാകരന്‍ തന്നെ കളത്തിലിറങ്ങണമെന്ന് നേതൃത്വം നിര്‍ദേശിച്ചത്. 
 
സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ സംസ്ഥാനത്തെ മറ്റു ചില യുഡിഎഫ് എംപിമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് എഐസിസി നേതൃത്വത്തിന്റെ കടുംപിടിത്തം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രി കസേരയും ലക്ഷ്യമിട്ടാണ് സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് നായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി വില്‍പ്പന, കാപ്പ ചുമത്തി അറസ്റ്റ്