Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഭാരതത്തിന്‍റെ വിജയം, വരാനിരിക്കുന്നത് നല്ല നാളുകള്‍: മോഡി

ഇത് ഭാരതത്തിന്‍റെ വിജയം, വരാനിരിക്കുന്നത് നല്ല നാളുകള്‍: മോഡി
, വെള്ളി, 16 മെയ് 2014 (12:17 IST)
സമയം : 12.25 എ എം
 
ഇത് ഭാരതത്തിന്‍റെ വിജയമാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. ട്വിറ്ററിലാണ് മോഡി തന്‍റെ ആദ്യ പ്രതികരണം കുറിച്ചിരിക്കുന്നത്. 272 സീറ്റുകളിലാണ് ബി ജെ പി മുന്നേറ്റം നടത്തിയത്. എന്‍ ഡി എ 330 സീറ്റുകളോളം സ്വന്താക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നരേന്ദ്രമോഡി അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.
 
അതേസമയം കേരളത്തില്‍ കണ്ണൂരിലും തിരുവനന്തപുരത്തും വടകരയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ശശി തരൂര്‍ ഇപ്പോള്‍ 1000 വോട്ടുകള്‍ക്ക് മുന്നിലാണ്. ശ്രീമതിയുടെ ലീഡ് 3500 ആണ്.
 
സമയം : 11.43 എ എം
 
പാലക്കാട് സി പി എം സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്‍റെ ലീഡ് അരലക്ഷം കടന്നു. കാസര്‍കോഡ് വെറും 4000 വോട്ടുകള്‍ക്ക് മാത്രമാണ് പി കരുണാകരന്‍ മുന്നില്‍ നില്‍ക്കുന്നത്. കണ്ണൂരില്‍ പി കെ ശ്രീമതി 1000 വോട്ടുകള്‍ക്ക് മുന്നിലാണ്.
 
തിരുവനന്തപുരത്ത് ശശി തരൂര്‍ 383 വോട്ടുകള്‍ക്ക് മുന്നിലാണ്. വടകരയില്‍ മുല്ലപ്പള്ളി നേരിയ മുന്നേറ്റം നടത്തുന്നു. ചാലക്കുടിയില്‍ 10000ല്‍ കൂടുതല്‍ വോട്ടിന് ഇന്നസെന്‍റ് മുന്നിലാണ്. യു ഡി എഫ് ഇപ്പോള്‍ 12 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. എട്ടു സീറ്റുകളില്‍ എല്‍ ഡി എഫ് മുന്നിട്ടുനില്‍ക്കുന്നു.
 
സമയം : 11.00 എ എം
 
തിരുവനന്തപുരത്ത് മുന്നേറ്റം നടത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ പിന്നിലാക്കി ശശി തരൂര്‍ മുന്നിലെത്റ്റി. തരൂര്‍ ഇപ്പോല്‍ 600 വോട്ടുകള്‍ക്ക് മുന്നിലാണ്. രാജഗോപാല്‍ വിജയം ഉറപ്പിച്ച രീതിയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണം വരെ നടത്തിയിരുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
 
കണ്ണൂരില്‍ വന്‍ പോരാട്ടം നടക്കുകയാണ്. ശ്രീമതിയും സുധാകരനും മാറി മാറി ലീഡുനേടുന്ന കാഴ്ചയാണ് കാണുന്നത്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 3000 വോട്ടുകള്‍ക്ക് മുന്നിലാണ്. വയനാട്ടില്‍ ഷാനവാസും സത്യന്‍ മൊകേരിയും പൊരിഞ്ഞ പോരാട്ടം നടത്തുന്നു. ചാലക്കുടിയില്‍ ഇന്നസെന്‍റ് 8000 മുകളില്‍ വോട്ടുകള്‍ക്ക് മുന്നിലാണ്.
 
സമയം : 10.15എ എം
 
രാജ്യമാകെ മോഡി തരംഗം. യു പി എ രണ്ടക്കത്തില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. കേരളത്തില്‍ 12 സീറ്റില്‍ യു ഡി എഫ് മുന്നിലാണ്. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ വിജയത്തിലേക്ക് നീങ്ങുന്നു. എല്‍ ഡി എഫ് എട്ടു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 
 
രാഹുലിന്‍റെ നേതൃത്വത്തെ വെല്ലുവിളിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു. പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രകടനം.
 
സമയം : 10.15എ എം
 
ഇരുമുന്നണികളുടെയും പ്രസ്റ്റീജ് മത്സരം നടന്ന കൊല്ലത്ത് യു ഡി എഫിന്‍റെ എന്‍ കെ പ്രേമചന്ദ്രന്‍ വിജയത്തിലേക്ക്. 26000 വോട്ടുകള്‍ക്ക് പ്രേമചന്ദ്രന്‍ എം എ ബേബിയേക്കാള്‍ മുന്നിലാണ്. തിരുവനന്തപുരത്ത് ബി ജെ പിയുടെ ഒ രാജഗോപാലും വിജയം ഉറപ്പിച്ച സ്ഥിതിയാണുള്ളത്.
 
നിലവില്‍ യു ഡി എഫ് 11 സീറ്റില്‍ മുന്നിലാണ്. എല്‍ ഡി എഫ് എട്ട് സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേറിയ മുന്നേറ്റം നടത്തി. 300 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുല്ലപ്പള്ളി മുന്നിലുള്ളത്. കോഴിക്കോട് എം കെ രാഘവന്‍ വലിയ മുന്നേറ്റമാണ് നടക്കമാണ്.
 
കോട്ടയത്ത് ജോസ് കെ മാണി 30000 വോട്ടുകള്‍ക്ക് മുന്നിലാണ്. ഡല്‍ഹിയിലും ഗുജറാത്തിലും ആന്ധ്രയിലുമൊന്നും കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വിവരം.
 
കണ്ണൂരില്‍ പി കെ ശ്രീമതി ലീഡ് ചെയ്യുകയാണ്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷാണ് മുന്നില്‍. ചാലക്കുടിയില്‍ ഇന്നസെന്‍റ് ലീഡ് തുടരുകയാണ്. 
 
സമയം : 9.55എ എം
 
ടി പി വധക്കേസില്‍ കുലുങ്ങിവിറച്ച വടകരയില്‍ സി പി എമ്മിന്‍റെ എ എന്‍ ഷംസീര്‍ മുന്നില്‍. അതേസമയം തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയത്തിലേക്ക് അടുക്കുകയാണ്.
 
വഡോദരയില്‍ നരേന്ദ്രമോഡിയുടെ ലീഡ് രണ്ടുലക്ഷം കടന്നു. ബി ജെ പിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടാനാകുന്നത്. 300 സീറ്റുകള്‍ക്ക് മുകളില്‍ ഇപ്പോള്‍ എന്‍ ഡി എ ലീഡ് ചെയ്യുകയാണ്.
 
കാസര്‍കോട് മണ്ഡലത്തില്‍ പി കരുണാകരന്‍റെ ലീഡ് 20000 കടന്നു. എറണാകുളത്ത് കെ വി തോമസും 20000ന് മുകളിലേക്ക് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.
 
ഞെട്ടിക്കുന്ന വാര്‍ത്ത, അമേഠിയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു എന്നതാണ്. സ്മൃതി ഇറാനിയും കുമാര്‍ ബിശ്വാസും തമ്മിലാണ് ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.
 
സമയം : 9.30എ എം
 
തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ അത്ഭുതം സൃഷ്ടിക്കുന്നു. ശശി തരൂരിനേക്കാള്‍ 4000 വോട്ടുകള്‍ക്ക് രാജഗോപാല്‍ മുന്നിലാണ്. ബി ജെ പിക്ക് ഇത്തവണ അക്കൌണ്ട് തുറക്കാനാകുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് ബി ജെ പി നേതൃത്വം.
 
പാലക്കാട് എല്‍ ഡി എഫ് മുന്നില്‍ നില്‍ക്കുകയാണ്. മാവേലിക്കരയില്‍ എല്‍ ഡി എഫ് മുന്നേറുന്നു. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് യു ഡി എഫ് 10 സീറ്റുകളിലും എല്‍ ഡി എഫ് 9 സീറ്റുകളിലും ബി ജെ പി ഒരു സീറ്റിലുമാണ് മുന്നേറുന്നത്. എറണാകുളത്ത് കെ വി തോമസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.
 
ഇടുക്കിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചാലക്കുടിയില്‍ 3100 വോട്ടുകളുമായി ഇന്നസെന്‍റ് മുന്നിലാണ്.
 
സമയം : 9.10AM
മലപ്പുറത്ത് അത്ഭുതമൊന്നും സമ്മതിക്കുന്നില്ല. ഇ അഹമ്മദിന്‍റെ ലീഡ് 30000 കടന്നു. എറണാകുളത്ത് കെ വി തോമസ് 12000 വോട്ടുകള്‍ക്ക് മുന്നിലാണ്. വടകരയില്‍ ഷംസീര്‍ മുന്നേറ്റം തുടരുന്നു. 
 
അമേഠിയില്‍ വ്യക്തമായ മുന്നേറ്റമാണ് സ്മൃതി ഇറാനി നടത്തുന്നത്. രാഹുല്‍ ഗാന്ധി പരാജയപ്പെടുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നത്. വെറും എഴുപത് സീറ്റുകളില്‍ മാത്രമാണ് യു പി എ മുന്നേറുന്നത്. 210 സീറ്റുകളില്‍ എന്‍ ഡി എ മുന്നേറുന്നു.
 
തൃശൂരില്‍ സി എന്‍ ജയദേവന്‍ 11000 വോട്ടുകള്‍ക്ക് മുന്നില്‍. ആറ്റിങ്ങലില്‍ 7000ലധികം വോട്ടുകള്‍ക്ക് സമ്പത്ത് മുന്നിലാണ്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും 7000 വോട്ടുകള്‍ക്ക് മുന്നിലാണ്. 
 
സമയം : 8.50AM
 
മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രന്‍ മുന്നില്‍. തൃശൂരില്‍ സി എന്‍ ജയദേവന്‍ മുന്നില്‍. 
 
ദേശീയ തലത്തില്‍ സ്മൃതി ഇറാനി മുന്നില്‍ എന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നു. കേരളത്തില്‍ യു ഡി എഫ് ഇപ്പോള്‍ 12 സീറ്റുകളിലാണ് മുന്നേറ്റം തുടരുന്നത്. ഇടുക്കിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് മുന്നില്‍.
 
ചാലക്കുടിയില്‍ ഇന്നസെന്‍റ് 375 വോട്ടുകള്‍ക്ക് മുന്നില്‍.
 
സമയം : 8.30AM
 
കേരളത്തില്‍ യു ഡി എഫ് 15 സീറ്റുകളില്‍ യു ഡി എഫ് മുന്നില്‍ നില്‍ക്കുന്നു. തൃശൂരില്‍ കെ പി ധനപാലന്‍ 198 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. തിരുവനന്തപുരത്ത് 136 വോട്ടുകള്‍ക്ക് ശശി തരൂര്‍ മുന്നില്‍. 
 
കൊല്ലത്ത് 161 വോട്ടുകള്‍ക്ക് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നില്‍. പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി മുന്നില്‍. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് 450 വോട്ടുകള്‍ക്ക് മുന്നില്‍. കാസര്‍കോട് ടി സിദ്ദിക്ക് 4105 വോട്ടുകള്‍ക്ക് മുന്നില്‍. കണ്ണൂരില്‍ പി കെ ശ്രീമതി 3000 വോട്ടുകള്‍ക്ക് മുന്നില്‍
 
സമയം : 8.15AM
തൃശൂര്‍: വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ചാലക്കുടിയില്‍ പി സി ചാക്കോ ഇന്നസെന്‍റിനേക്കാള്‍ 55 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ 40 വോട്ടുകള്‍ക്ക് മുന്നില്‍.
 
കാസര്‍കോട് ടി സിദ്ദിക്ക് 413 വോട്ടുകള്‍ക്ക് മുന്നില്‍. 
 
LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm
 
LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm

Share this Story:

Follow Webdunia malayalam