Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ്

സെന്‍കുമാര്‍ ആര്‍ എസ് എസിന്റെ ലൗഡ് സ്പീക്കറായി മാറിയിരിക്കുന്നുവോ?

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ്
തൃശ്ശൂര്‍ , തിങ്കള്‍, 10 ജൂലൈ 2017 (09:40 IST)
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ  മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. സെന്‍കുമാറിനെതിരെ ഐ പി സി 153-എ പ്രകാരം കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് നാളെ ഡി ജി പിക്ക് പരാതി നല്‍കുമെന്ന്   യൂത്ത് ലീഗ് വ്യക്തമാക്കി. രാജ്യത്ത്  മതസ്പര്‍ദ്ധ വളര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍  സംഘപരിവാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണോ സെന്‍കുമാറെന്നത് അന്വേഷിക്കണം. 
 
അത്യന്തം മത വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങളാണ് ഉന്നത പൊലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും യൂത്ത് ലീഗ് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റും ആര്‍ എസ് എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍ എസ് എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 
 
ആര്‍ എസ് എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്ന് ചൈന, പാകിസ്ഥാന് ഇത് എളുപ്പ വഴിയാകും; ഇന്ത്യ ഭയക്കണം?