Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തനിക്കൊക്കെ ഒന്നു പതുക്കെ പൊയ്ക്കൂടേ ജയസൂര്യേ, ഈ പാവങ്ങളെ ഒക്കെ ഇടിച്ചിട്ടിട്ട് വേണോ?...' - ഹൃദയം തൊടുന്ന കുറിപ്പുമായി ജയസൂര്യ

ആ നോട്ടം ഞാൻ മറക്കുല, ബൈക്കുകാരൻ ഇടിച്ചിട്ട് പോയ അയാൾ നമ്മുടെ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ റോഡിൽ കിടന്നു തർക്കിക്കുമോ? - ഹൃദയം തൊടുന്ന കുറിപ്പുമായി ജയസൂര്യ

'തനിക്കൊക്കെ ഒന്നു പതുക്കെ പൊയ്ക്കൂടേ ജയസൂര്യേ, ഈ പാവങ്ങളെ ഒക്കെ ഇടിച്ചിട്ടിട്ട് വേണോ?...' - ഹൃദയം തൊടുന്ന കുറിപ്പുമായി ജയസൂര്യ
, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:45 IST)
വാഹനപകടങ്ങളോട് മുഖം തിരിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം ആളുകളും. ഒരു നിമിഷത്തെ കൈപ്പിഴ ഒരു ജീവനു തന്നെ ആപത്തായി മാറും. റോഡപകടങ്ങൾ ഉണ്ടായാൽ അപകടത്തിൽ പെട്ടയാളെ രക്ഷപെടുത്താനോ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിക്കാത്തവർ കുറവല്ല. പുലിവാലാകുമോ എന്ന ചിന്തയാകാം ഇതിനു കാരണം. എന്നാൽ, അപകടം സംഭവിച്ച് റോഡിൽ കിടക്കുന്നയാൾ നമ്മുടെ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ ചെയ്യുമോ എന്ന് നടൻ ജയസൂര്യ ചോദിക്കുന്നു.
 
ഇടപ്പള്ളി ഒബ്റോൺ മാളിനു സമീപത്ത് ഇന്ന് നടന്ന ഒരു ആക്സിഡന്റും അതിനെ ചുറ്റിപറ്റി നടന്ന സംഭവങ്ങളും വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ജയസൂര്യ ഇങ്ങനെ ചോദിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകുന്ന വഴിയാണ് ഇടപ്പള്ളിയിൽ വെച്ച് നടന്ന ആക്സിഡന്റ് ജയസൂര്യ കാണുന്നത്. ഉടൻ തന്നെ താരം അദ്ദേഹത്തെ ഓട്ടോ വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. 
 
ജയസൂര്യയുടെ കുറിപ്പ് വായിക്കാം:  
 
അത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കിലോ...
 
ആടിന്റെ ലൊക്കേഷനിലേക്ക് ഇന്ന് വന്നു കൊണ്ടിരുന്നപ്പോ ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപമെത്തിയപ്പോൾ ഒരു ആൾ കൂട്ടം. ഡ്രൈവർ പറഞ്ഞു ആക്സിഡന്റാണെന്ന് തോന്നണു ചേട്ടാന്ന്, ഞാൻ വണ്ടി ഒതുക്കാൻ പറഞ്ഞു. നോക്കുമ്പോൾ ഒരാൾ അവിടെ കമന്ന് ചോരയിൽ കിടക്കുന്നു കുറച്ച് മാറി ആളുകൾ തമ്മിൽ നല്ല തർക്കം, ഞാൻ ഓടിച്ചെന്ന് ആ കിടന്നിരുന്ന ആളെ എടുത്ത് പൊക്കി. എന്റെ നെഞ്ചൊന്നാളി... പോയോ ദൈവമേ എന്ന് വിചാരിച്ചു.
 
തിരിഞ്ഞ് നോക്കുമ്പോ അവിടെ അപ്പോഴും പൊരിഞ്ഞ തർക്കം. ഞാൻ വിളിച്ച് പറഞ്ഞു ചേട്ടാ... അതൊന്ന് നിർത്തീട്ട് ഇങ്ങോട്ട് വന്ന് ഇയാളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യ്.. കുറച്ച് പേര് ദേ ടാ.. ജയസൂര്യാ . എന്നും പറഞ്ഞ് ഓടി വന്നു. ആരുടെയെങ്കിലും കൈയ്യില് വെള്ളം ഉണ്ടോന്ന് ചോദിച്ചു ,ഒരു നല്ല മനുഷ്യൻ അയാളുടെ ബാഗിൽ നിന്നും വെള്ളമെടുത്തു ..കുടിക്കാൻ കൊടുത്തു ,അദ്ദേഹം ഒന്ന് വാ പോലും തുറക്കുന്നില്ല. 
 
പെട്ടന്ന് ഒരു ഓട്ടോ വിളിക്കാൻ പറഞ്ഞു. സമയത്ത് തന്നെ ഒരു ഓട്ടോ കിട്ടി ഞാനും വെള്ളം തന്ന പയ്യനും കൂടി നേരെ ഇടപ്പളിയിലുള്ള MAJ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. പോകും വഴി അദ്ദേഹം കണ്ണ് തുറന്നു. സമാധാനമായി.. ഹോസ്പിറ്റലിൽ ചെന്നപ്പോ.. തനിയ്ക്കൊക്കെ ഒന്ന് പതുക്കെ പൊയ്ക്കൂടെടൊ ജയസൂര്യേ.. ഈ പാവങ്ങളൊയൊക്കെ ഇടിച്ചിട്ടട്ട് വേണോ എന്ന ഭാവം ആയിരുന്നു അവരുടെ മുഖത്ത്.. ഞാൻ പറഞ്ഞു ഇദ്ദേഹം ആരാണെന്നോ എന്താണെന്നോ എനിയ്ക്ക് അറിയില്ല വഴിയിൽ ഏതോ ബൈക്കുകാരൻ ഇടിച്ചിട്ടിട്ട് നിർത്താതെ പോയതാ.. എനിയക്ക് ഷൂട്ടുണ്ട് ഞാൻ ഇറങ്ങാണ് എന്ന് പറഞ്ഞപ്പോ ... അവിടെ കിടന്ന് കൊണ്ട് അദ്ദേഹം എന്നെ നന്ദിയോടെ ഒന്ന് നോക്കി.. ആ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല .. 
 
ഞാൻ വല്ല്യ മല മറിച്ച കാര്യം ചെയ്തു എന്ന പറയാനല്ല ഈ പോസ്റ്റ് .. "അബദ്ധം ആർക്കും സംഭവിയ്ക്കാം .നമ്മുടെ വണ്ടി ആരെയെങ്കിലും ഒന്ന് ഇടിയക്കാണെങ്കിൽ നമ്മൾ നിർത്താതെ പോയിക്കളയരുത് ..ഒന്ന് നിർത്തി അയാളെ ഒന്ന് ആശു പത്രിയിൽ എത്തിക്കാനുള്ള മര്യാദ എങ്കിലും നമ്മൾ കാണിയ്ക്കണം, അതുപോലെ അപകടം നടന്നാൽ തർക്കം പിന്നെയാവാം ആ അപകടം സംഭവിച്ചയാൾക്ക് വേണ്ടി ഉടനെ എന്തെങ്കിലും ചെയ്യണം ..നമ്മുടെ തർക്കത്തേക്കാളൊക്കെ വലുതല്ലേ ഒരാളുടെ ജീവൻ "

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇത്രയും കൊടിയ വിഷവുമായിട്ടാണല്ലോ കുമ്മനം താങ്കള്‍ കേരള മണ്ണില്‍ ജീവിക്കുന്നത്’; മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !