Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഔദ്യോഗികമായി ക്ഷണിച്ചില്ല, പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷം വി എസ് ബഹിഷ്കരിച്ചു

ഔദ്യോഗികമായി ക്ഷണിച്ചില്ല, പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷം വി എസ് ബഹിഷ്കരിച്ചു
തിരുവനന്തപുരം , വ്യാഴം, 25 മെയ് 2017 (21:05 IST)
ഔദ്യോഗികമായ ക്ഷണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്നും വിട്ടുനിന്നു. സാധാരണ എം എല്‍ എമാര്‍ക്ക് നല്‍കുന്ന പ്രവേശന പാസ് മാത്രമാണ് വി എസിനും നല്‍കിയതെന്നാണ് വിവരം.
 
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലോ കഴിഞ്ഞ ഇടതുസര്‍ക്കാരിനെ നയിച്ച വ്യക്തി എന്ന നിലയിലോ വി എസിന് ലഭിക്കേണ്ടുന്ന പരിഗണന ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ നോട്ടീസിലും വിഎസിന്‍റെ പേര് നല്‍കിയിട്ടില്ല. 
 
എല്ലാ എംഎല്‍എമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള പ്രവേശന പാസ് നല്‍കിയിട്ടുണ്ട്. ആ രീതിയിലുള്ള പാസ് മാത്രമാണ് വി എസ്സിനും ലഭിച്ചിരിക്കുന്നത്. വി എസ്സിന്‍റെ അസാന്നിധ്യം ശ്രദ്ധിച്ച മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന വിവരം ഓഫീസില്‍ നിന്നും ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷം അസ്വസ്ഥരാണ്; ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു: മുഖ്യമന്ത്രി