Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതീയമായി അവഹേളിച്ചതിന് അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

ജാതീയമായി അവഹേളിച്ചതിന് അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
കാസർകോട് , ശനി, 15 ഡിസം‌ബര്‍ 2018 (16:17 IST)
ജാതീയമായി അവഹേളിച്ചതിന് അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം‍. ജാതീയമായി അവഹേളിച്ചു എന്നാരോപിച്ച് സൃഹൃത്തും അയൽവാസിയുമായ ബാലകൃഷ്ണൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഏച്ചിക്കാനത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് ആണ് കേസെടുത്തത്.
 
ഫെബ്രുവരി 9ന് കോഴിക്കോട് സാഹിത്യ സമ്മേളനത്തില്‍ നടത്തിയ പരാമർശമാണ് കേസിന് ആധാരം. കേസിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഏച്ചിക്കാനത്തെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. 
 
ജാതീയതയ്ക്കെതിരെ സംസാരിക്കുന്ന ‘പന്തിഭോജനം’ ഉള്‍പ്പടെ ഒട്ടേറെ മികച്ച കഥകള്‍ സന്തോഷ് ഏച്ചിക്കാനത്തിന്‍റേതായുണ്ട്. ‘കൊമാല’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
 
നിദ്ര, ബാച്ച്‌ലര്‍ പാര്‍ട്ടി, അന്നയും റസൂലും, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാ?, ഞാന്‍ സ്റ്റീവ് ലോപ്പസ്, എബി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നായകന്‍ ശരീരഘടന വിവരിച്ചു, പീഡിപ്പിക്കാന്‍ ശ്രമിച്ചു’; നടിക്ക് ചാനൽ നൽകിയത് 68 കോടി