Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തൃശൂർ , വെള്ളി, 2 മാര്‍ച്ച് 2018 (16:11 IST)
അടിസ്ഥാന ശമ്പള വര്‍ദ്ധനവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിന്.

നഴ്സുമാർ സമരം ചെയ്യുന്നതു ഹൈക്കോടതി വിലക്കിയ പശ്ചാത്തലത്തില്‍ ഈ മാസം ആറുമുതൽ സംസ്ഥാനത്തെ മുഴുവൻ നഴ്സുമാരും കൂട്ട അവധിയിൽ പ്രവേശിക്കും. തൃശൂരിൽ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎന്‍എ) ജനറൽ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമെടുത്തത്.

കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു. 457 ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയ ആശുപത്രികളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

അതിനിടെ, നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തും. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടനാപ്രതിനിധികളുമായാണു ചർച്ച.

മാനേജ്മെന്‍റ് അസോസിയേഷൻ നൽകിയ ഹർജിയില്‍ വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയത്. ഇതേ തുടര്‍ന്നാണ് കൂട്ട അവധിയിൽ പ്രവേശിക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം