Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലകയറാൻ രണ്ട് യുവതികൾ കൂടിയെത്തി; കയറ്റിവിടണോ വേണ്ടയോ എന്നതിൽ തീരുമാനമായില്ല

മലകയറാൻ രണ്ട് യുവതികൾ കൂടിയെത്തി; കയറ്റിവിടണോ വേണ്ടയോ എന്നതിൽ തീരുമാനമായില്ല

മലകയറാൻ രണ്ട് യുവതികൾ കൂടിയെത്തി; കയറ്റിവിടണോ വേണ്ടയോ എന്നതിൽ തീരുമാനമായില്ല
, വെള്ളി, 19 ഒക്‌ടോബര്‍ 2018 (16:51 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി രണ്ട് യുവതികൾ കൂടി എത്തി. എന്നാൽ പ്രദേശ പരിസരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനെത്തുടർന്നിവരെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 
 
നിലവില്‍ ശബരിമല ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാകും കയറ്റിവിടണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ. സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരാണ് മലകയറാൻ എത്തുന്ന സ്‌ത്രീകളെ തടയുന്നത്.
 
അതേസമയം, ആക്‌റ്റിവിസ്‌റ്റുകളായ സ്‌ത്രീകൾ ശബരിമലയിലേക്ക് വരുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയും കോൺഗ്രസും വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബരി മസ്ജിദ് തകർത്ത സമയത്തെ സമാന സംഭവങ്ങൾ ശബരിമലയിൽ അരങ്ങേറുന്നു: സീതാറാം യെച്ചൂരി