Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് നിങ്ങളുടെ തീരുമാനമാണ്, നിങ്ങളുടെ ഇഷ്ടമാണ്; മായനദി കാണില്ലെന്ന് പറയുന്നവരോട് ടൊവിനോക്ക് പറയാനുള്ളത്

നിങ്ങളുടെ തീരുമാനത്തിൽ തോൽക്കുന്നത് സിനിമയെന്ന കലയാണ്: ടൊവിനോ പറയുന്നു

അത് നിങ്ങളുടെ തീരുമാനമാണ്, നിങ്ങളുടെ ഇഷ്ടമാണ്; മായനദി കാണില്ലെന്ന് പറയുന്നവരോട് ടൊവിനോക്ക് പറയാനുള്ളത്
, ബുധന്‍, 27 ഡിസം‌ബര്‍ 2017 (13:51 IST)
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് നടൻ ടൊവിനോ തോമസ്. ആദ്യ ദിവസം മുതൽ തീയറ്ററുകളിൽ എത്തിയതിനു സിനിമ കണ്ടിഷ്ടപ്പെട്ട്‌ നല്ല വാക്കുകൾ മറ്റുള്ളവരോട്‌ പറഞ്ഞ്‌ കൂടുതൽ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു സർവ്വോപരി മാത്തനെയും അപ്പുവിനെയും ചേർത്തു പിടിച്ച്‌ നെഞ്ചിലേറ്റിയതിനു ഒരുപാട് നന്ദി അറിയിക്കുന്നു എന്നായിരുന്നു താരം പറഞ്ഞത്.
 
ടൊവിനോയുടെ വാക്കുകൾ:
 
എല്ലാവർക്കും നമസ്കാരം..
 
ഒരുപാട്‌ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണു ഈ വാക്കുകൾ കുറിക്കുന്നത്‌.
 
മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതൽ ഇന്നു വരെ നേരിട്ടും, സോഷ്യൽ മീഡിയ വഴിയായുമൊക്കെ ഒരുപാട്‌ പേഴ്സണൽ മെസേജുകൾ എനിക്ക്‌ കിട്ടുന്നുണ്ട്‌ - സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങൾ ഹോണ്ട്‌ ചെയ്യുന്നു എന്നൊക്കെ അറിയിച്ച്‌ കൊണ്ട്‌.നേരിട്ട്‌ മെസേജുകൾക്ക്‌ മറുപടി കൊടുക്കണമെന്നുണ്ട്‌ , പക്ഷേ ഷൂട്ടിനിടയിൽ അതിനു നിർവ്വാഹമില്ലാത്തത്‌ കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത്‌ - എല്ലാവർക്കും ഒരുപാട്‌ നന്ദി , ഒരുപാട്‌ സ്നേഹം :) ആദ്യ ദിവസം മുതൽ തീയറ്ററുകളിൽ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട്‌ നല്ല വാക്കുകൾ മറ്റുള്ളവരോട്‌ പറഞ്ഞ്‌ കൂടുതൽ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സർവ്വോപരി മാത്തനെയും അപ്പുവിനെയും ചേർത്തു പിടിച്ച്‌ നെഞ്ചിലേറ്റിയതിനു ...!
 
ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള തീയറ്ററുകളിൽ പോയി കണ്ടു അഭിപ്രായങ്ങൾ അറിയിക്കണം.
 
ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല.കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകൾ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങൾ . ഈ സിനിമയും തീയറ്റർ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത്‌ നിങ്ങളുടെ ഇഷ്ടമാണു , നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങൾക്ക്‌ തരുന്ന ഒരു തീയറ്റർ എക്സ്പീരിയൻസ്‌ - തീർത്തും നിസ്സാരമായ കാരണങ്ങളുടെ പേരിൽ,അതു നിങ്ങൾ നഷ്ടപ്പെടുത്തരുത്‌ എന്നാണു നിങ്ങൾ സ്നേഹിക്കുന്ന , നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത് .സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററിൽ കാണില്ല എന്ന ഒരു തീരുമാനത്തിൽ തോൽക്കുന്നത്‌ ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവർത്തകരോ അല്ല മറിച്ച്‌ നമ്മൾ സ്നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,പ്രാർത്ഥിക്കുന്നു.
 
2017 അവസാനിക്കുകയാണു.ഈ ഒരു വർഷകാലം നിങ്ങൾ എനിക്ക്‌ തന്ന സ്നേഹത്തിനു , പിന്തുണയ്ക്ക്‌, അംഗീകാരങ്ങൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, സ്നേഹം. പുതിയ വർഷത്തിൽ എല്ലാവർക്കും നന്മകൾ മാത്രം , നല്ലത്‌ മാത്രം സംഭവിക്കട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിച്ചിയല്ല പാർവതി, കാലു പിടിക്കാൻ അവളെ കിട്ടില്ല, ഇത് പെണ്ണ് വേറെ: വൈറലാകുന്ന പോസ്റ്റ്