Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയുമായി പ്രശ്‌നങ്ങളില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തത്

ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബിജെപിയുമായി പ്രശ്‌നങ്ങളില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തത്
ആലപ്പുഴ , ഞായര്‍, 8 ഒക്‌ടോബര്‍ 2017 (17:03 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്ന് തുഷാര്‍ പറഞ്ഞു. ബിജെപിയുമായി തങ്ങള്‍ക്ക് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും തുഷാര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു.      
 
ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു സംഘടനയാണ് ബിഡിജെഎസെന്നും അവരെ മുന്നണിയിലെടുക്കുന്നത് സിപിഎം അജണ്ടയില്‍ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോടിയേരിയുടെ ഈ പരാമര്‍ശനത്തിനെതിരെയാണ് തുഷാര്‍ വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ബിഡിജെഎസ് പിരിച്ചുവിടുകയും അതിലെ പ്രവര്‍ത്തകരെല്ലാം എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കണമെന്ന സിപിഐ നിലപാട് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ബിജെപിയുമായി കൂട്ടുവിടാതിരിക്കുക എന്ന തന്ത്രമാണ് തുഷാര്‍ തുടരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടിയാണെന്ന് കോടിയേരി; ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്തും