Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളായ അദ്ധ്യാപികമാരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം

വിദ്യാര്‍ത്ഥിയുടെ മരണം: പ്രതികളായ അധ്യാപികമാരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളായ അദ്ധ്യാപികമാരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം
കൊല്ലം , വെള്ളി, 17 നവം‌ബര്‍ 2017 (12:15 IST)
ഗൗരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം. കൊല്ലം താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കേസിലെ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നീ അധ്യാപികമാരുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്.
 
ഗൗരിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് അധ്യാപികമാരും ഒളിവിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി ഗൗരി നേഹ കെട്ടിടത്തില്‍നിന്നു ചാടി മരിച്ച സംഭവത്തിലെ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗൗരിയുടെ മരണത്തിൽ അധ്യാപികമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ സ്കൂൾ അധികൃതർക്കെതിരെ രംഗത്തു വന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയുടെ കൊലപാതകം: പ്രതി ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളി