Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവിൽ തമ്മിൽ‌ത്തല്ലി മനുഷ്യർ; തലശേരിയിൽ ബോം‌ബേറ്, ജീവിക്കണമെന്ന് കച്ചവടക്കാര്‍, പറ്റില്ലെന്ന് ബിജെപി

തെരുവിൽ തമ്മിൽ‌ത്തല്ലി മനുഷ്യർ; തലശേരിയിൽ ബോം‌ബേറ്, ജീവിക്കണമെന്ന് കച്ചവടക്കാര്‍, പറ്റില്ലെന്ന് ബിജെപി
, വ്യാഴം, 3 ജനുവരി 2019 (12:08 IST)
ഈ മണ്ഡലക്കാലത്ത് ശബരിമല വിഷയത്തില്‍ മാത്രം ബിജെപി പ്രഖ്യാപിച്ച ആറാമത്തെ ഹര്‍ത്താലിണിന്ന്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പരക്കെ അക്രമണമാണ്. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായ സമിതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് കടകള്‍ തുറക്കാനെത്തിയ കച്ചവടക്കാരെ പലയിത്തും ഹര്‍ത്താലനുകൂലികള്‍ അക്രമിച്ചു. 
 
അടിക്കടിയുണ്ടാകുന്ന അനാവശ്യ മിന്നില്‍ ഹര്‍ത്താലുകള്‍ ജീവിതം വഴിമുട്ടിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.  മുമ്പെങ്ങുമില്ലാത്ത വിധം അക്രമം കടുപ്പിച്ച് ബിജെപി ജനജീവതത്തെ വെല്ലുവിളിക്കുകയാണ്. തലശേരിയിൽ ബോം‌ബേറുണ്ടായി. തിരുവനന്തപുരം, പന്തളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വൻ അക്രമണം ആണ് ബിജെപി അഴിച്ച് വിടുന്നത്.  
 
എറണാകുളത്ത് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ കടകള്‍ തുറക്കുമെന്നുമാണ് വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു. തങ്ങള്‍ക്കും ജീവിക്കണമെന്നും ഹര്‍ത്താലില്‍ ഇരയാകാന്‍ വ്യാപാരികള്‍ ഒരുക്കമല്ലെന്നും വ്യാപാരികള്‍ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ആദ്യ ബിജെപിക്കാരൻ, രാജേഷ് പാതി മീശ എടുത്തു