Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു, വിശ്വാസികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ അക്രമണം ഉണ്ടായി : മുഖ്യമന്ത്രി

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു, വിശ്വാസികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ അക്രമണം ഉണ്ടായി : മുഖ്യമന്ത്രി
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:56 IST)
ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല നട തുറക്കുന്നതിനു മുൻപുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തിയതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 
ശബരിമല ഒരു ആരാധനാ സ്ഥലമാണ്, ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാരിനു താൽപര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയിൽ പോകാം. ശബരിമലയിൽ പോകുന്ന ഭക്തരെ പരിശോധിക്കുന്ന നിലയുണ്ടായി.  
 
മാധ്യമപ്രവർത്തകർക്കെതിരെയും വലിയ തോതിൽ അക്രമം നടന്നു. ഇതിൽ കാണാൻ‌ കഴിയുന്നത് ഒരു പുതിയ രീതിയാണ്. തങ്ങള്‍ പറയുന്നത് റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ആക്രമിക്കും എന്ന നിലപാട് പരസ്യമായി സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടു. 
 
ശബരിമലയിലെത്തിയ യുവതികൾക്കെതിരെയും അവരുടെ വീടുകൾക്കു നേരെയും ഒരേ സമയം അക്രമം ഉണ്ടാകുകയാണ്. വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നു. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടഞ്ഞിട്ടില്ല. പന്തല്‍ കെട്ടിയവര്‍ വിശ്വാസികളെ വാഹനത്തില്‍ നിന്നിറക്കി പരിശോധിക്കുന്ന സാഹചര്യവും ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു, ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല': കവി അയ്യപ്പനെതിരെ വീണ്ടും ആരോപണം