Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല യുവതീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ചേംമ്പറിൽ; അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും പ്രവേശനമില്ല

, ചൊവ്വ, 13 നവം‌ബര്‍ 2018 (07:33 IST)
ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് മൂന്ന് മണിയ്ക്ക് സുപ്രീംകോടതി പരിഗണിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി പുനഃഘടിപ്പിച്ച പുതിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്ന ചേംബറില്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും പ്രവേശനമില്ല.
 
നാല്‍പ്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളും ഇന്ന് പരിഗണിക്കും. ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള മൂന്ന് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരും അടങ്ങിയ ബെഞ്ച് രാവിലെ പരിഗണിക്കും.
 
ശബരിമല വിധി പറഞ്ഞ ജസ്റ്റിസുമാരായ റോഹിടണ്‍ നരിമാര്‍,എ.എം.ഖാന്‍വാല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കുന്നത്.
 
ആള്‍ കേരള ബ്രാഹ്മിന്‍ അസോസിയേഷന്‍, ബ്രാഹ്മിന്‍ ഫെഡറേഷന്‍, നായര്‍ വനിതാ സമാജം,നായര്‍ സര്‍വീസ് സൊസൈറ്റി, മുഖ്യതന്ത്രി,ലോക ഹിന്ദു മിഷന്‍ തുടങ്ങി നാല്‍പ്പത്തിയെട്ട് ഹര്‍ജികള്‍ ഇത് വരെ കോടതിയ്ക്ക് മുമ്പിലെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെർണയുടെ പുതിയ ഡീസൽ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ഹ്യൂണ്ടായ്