Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിലയിലൂടെ ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നത് ദേശീയ പ്രക്ഷോഭം; നീക്കങ്ങള്‍ ഇങ്ങനെ!

ശബരിലയിലൂടെ ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നത് ദേശീയ പ്രക്ഷോഭം; നീക്കങ്ങള്‍ ഇങ്ങനെ!

ശബരിലയിലൂടെ ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നത് ദേശീയ പ്രക്ഷോഭം; നീക്കങ്ങള്‍ ഇങ്ങനെ!
പത്തനംതിട്ട , ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:31 IST)
ശബരിമല വിഷയം ആളിക്കത്തിച്ച് നേട്ടം കൊയ്യാന്‍ ആര്‍ എസ് എസ് പദ്ധതികളൊരുക്കുന്നു. ഒരു ദിവസത്തെ പൂജയ്‌ക്കായി നവംമ്പര്‍ അഞ്ചിന് നട തുറക്കുന്ന ദിവസം എന്തു വിലകൊടുത്തും സ്‌ത്രീ പ്രവേശനം തടയാനാണ് നീക്കം. പമ്പയിലും സന്നിധാനത്തും  കേഡര്‍മാരെ അണിനിരത്തി പൊലീസിനെ നേരിടുകയാണ് ആര്‍എസ്എസ് ലക്ഷ്യം.

അന്യസംസ്ഥാനത്തു നിന്നും കേഡര്‍മാരെ എത്തിച്ചാകും ആര്‍ എസ് എസ് പൊലീസിനെതിരെ  പ്രതിരോധം തീര്‍ക്കുക. ഇവര്‍ക്കു നേര്‍ക്ക് പൊലീസ് നടപടി സ്വീകരിച്ചാല്‍ പ്രക്ഷോഭം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്  വ്യാപിക്കുകയും സര്‍ക്കാരിന് മറ്റു സംസ്ഥാനങ്ങളുമായുള്ള ബന്ധം വഷളാകുകയും ചെയ്യും. ഇതോടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു ഇടപെടാന്‍ സാധിക്കും. ഇതാണ് സംഘ പരിവാര്‍ സംഘടനകള്‍ ശബരിമല  പ്രതിഷേധത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാ‍ന  സര്‍ക്കാരിനെതിരെ നീക്കം നടത്താനും ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട്. ലഘു ലേഖകളുമായി ഗൃഹസമ്പര്‍ക്കം നടത്തുകയും ഇതിലൂടെ ജനവികാരം അനുകൂലമാക്കിയെടുക്കുകയുമാണ് ലക്ഷ്യം. പന്തളം കൊട്ടാരവും സമാനമായ നീക്കം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തിയതും ശബരിമല വിഷയത്തില്‍ ഒപ്പം നില്‍ക്കുമെന്നും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആര്‍ എസ് എസും ബിജെപിയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കൂടുതല്‍ സമര മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത് നേട്ടമാകുമെന്ന നിഗമനമാണ് ആര്‍ എസ് എസിനും ബിജെപിക്കുമുള്ളത്. അതേസമയം, അന്യസംസ്ഥാനത്തു കേഡര്‍മാരെ എത്തിക്കാനുള്ള ആര്‍എസ്എസ് നീക്കം സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് സര്‍ക്കാരിന് കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“സ്റ്റെപ്പ് പോരാ, മുദ്ര പോരാ...” - കളിയാക്കിയതിന് ഡാന്‍സ് മാസ്റ്ററെ യുവാവ് വെടിവച്ചുകൊന്നു!