Select Your Language

Notifications

webdunia
webdunia
webdunia
webdunia

Exclusive: രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷനാക്കാന്‍ ആലോചന; സുധാകരന്‍ തെറിക്കും !

അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം സുധാകരന് പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കാത്തത്

Ramesh Chennithala and K Sudhakaran

രേണുക വേണു

, തിങ്കള്‍, 6 മെയ് 2024 (10:22 IST)
Ramesh Chennithala and K Sudhakaran

Exclusive: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. 
 
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 2005 മുതല്‍ 2014 വരെ ദീര്‍ഘകാലം കെപിസിസി അധ്യക്ഷനായതിന്റെ പരിചയ സമ്പത്തും ചെന്നിത്തലയ്ക്കുണ്ട്. പാര്‍ട്ടിയെ നയിക്കാന്‍ സുധാകരനേക്കാള്‍ നേതൃപാടവമുള്ള ഒരു മുതിര്‍ന്ന നേതാവ് വരണമെന്നാണ് കോണ്‍ഗ്രസിലെ യുവ നേതാക്കളുടെയടക്കം ആവശ്യം. സുധാകരന്റെ പല പരാമര്‍ശങ്ങളും പാര്‍ട്ടി തിരിച്ചടിയാകുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ചെന്നിത്തല തയ്യാറല്ലെങ്കില്‍ കെ.മുരളീധരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. 
 
അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം സുധാകരന് പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കാത്തത്. തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ സുധാകരനെ താല്‍ക്കാലികമായി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എം.എം.ഹസനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ അധ്യക്ഷ സ്ഥാനം തിരിച്ചു കിട്ടുമെന്ന് സുധാകരന്‍ കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചുകൊടുക്കുന്നതില്‍ തീരുമാനമായില്ല. 
 
അധ്യക്ഷ സ്ഥാനം തിരിച്ചുതരണമെന്ന് കെപിസിസി യോഗത്തില്‍ സുധാകരന്‍ പറഞ്ഞു. എന്നാല്‍ കുറച്ചുകൂടി കാത്തിരിക്കൂ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മറുപടി നല്‍കിയത്. വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നാണ് വേണുഗോപാല്‍ അടക്കമുള്ളവരുടെ നിലപാട്. തന്നെ തഴയാന്‍ വേണ്ടിയാണോ ഇങ്ങനെയൊരു നിലപാടെന്ന് സുധാകരനും സംശയമുണ്ട്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ സതീശന്‍ കളിക്കുന്നുണ്ടെന്നാണ് സുധാകരന്റെ ഭയം. തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതൃമാറ്റം വേണമെന്ന നിലപാടിലേക്ക് എഐസിസി പോകുമോ എന്നാണ് സുധാകരന്‍ സംശയിക്കുന്നത്. തന്നെ മാത്രം മാറ്റിക്കൊണ്ടുള്ള നേതൃമാറ്റം അംഗീകരിക്കില്ലെന്ന് സുധാകരന്‍ വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. തന്നെ മാറ്റുകയാണെങ്കില്‍ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്നും സുധാകരന്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍ 34മത് പിറന്നാളിന് മുന്നെ മരണത്തിന് കീഴടങ്ങി; മരണ കാരണം ഇതാണ്