Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അട്ടിമറിക്കപ്പെട്ട ചാരക്കേസ്' ഓഗസ്റ്റ് 29ന് വെളിച്ചം കാണും

‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’- രാജന്‍ ചെറുക്കാടിന്റെ പുസ്തകം ഓഗസ്റ്റ് 29 ന് പുറത്തിറങ്ങും

'അട്ടിമറിക്കപ്പെട്ട ചാരക്കേസ്' ഓഗസ്റ്റ് 29ന് വെളിച്ചം കാണും
തിരുവനന്തപുരം , ബുധന്‍, 24 ഓഗസ്റ്റ് 2016 (11:06 IST)
ഐ എസ്ആർഒ ചാരക്കേസിൽ അറസ്റ്റിലായവർ ചാരന്മാർ തന്നെയായിരുന്നുവെന്നും കേസ്‌ സിബിഐ അട്ടിമറിച്ചതാണെന്നും വെളിപ്പെടുത്തി പുസ്തകം പുറത്തിറങ്ങുന്നു. മാതൃഭൂമി സബ് എഡിറ്റർ രാജൻ ചെറുകാടാണ് പുസ്തകം പുറത്തിറക്കുന്നത്. നമ്പി നാരായണനെ എന്തുകൊണ്ട്‌ അറസ്റ്റ്‌ചെയ്തു എന്ന്‌ പ്രത്യേക അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസ്‌ ആദ്യമായി വെളിപ്പെടുത്തുന്നത്‌ ഈ പുസ്തകത്തിലാണ്‌ എന്ന് പ്രസാധകർ പറയുന്നു.
 
വിവാദങ്ങള്‍ ബാക്കിയാക്കി കെട്ടടങ്ങിയ ഐ എസ് ആര്‍ ഒ ചാരക്കേസ് സംബന്ധിച്ച പുതിയ പുസ്തകം ഓഗസ്റ്റ് 29ന് പുറത്തിറങ്ങും. അറസ്റ്റിലായ പ്രതികളെചോദ്യം ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന്റെ പേര് ചിലര്‍ പറഞ്ഞതോടെ1994നവംബര്‍ 27ന് നരസിംഹറാവുതന്നെ തിരുവനന്തപുരത്ത് വന്ന് കേസ് സിബിഐ യെക്കൊണ്ട് ഏറ്റെടുപ്പിക്കുകയായിരുന്നു എന്ന് പുസ്തകം പറയുന്നു. 
 
കേസ് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ വി ആര്‍ രാജീവന്‍ ഡി ജി പിക്ക് അയച്ച കത്തുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഉള്‍പ്പെടെ ചാരവൃത്തി സംബന്ധിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അയച്ച ഒട്ടേറെകത്തുകളും രേഖകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐ കണ്ടെത്തിയകാര്യങ്ങള്‍ കളവാണെന്ന് രേഖകള്‍ ഉദ്ധരിച്ചകൊണ്ടാണ് ഖണ്ഡിക്കുന്നത്. സിബിഐ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് പ്രതികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജുഡീഷ്യല്‍ മജിസേ്ട്രട്ട് മൂന്നാം പ്രതിയുടെ അടുത്ത ബന്ധുവായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവന്‍ മണിയുടെ മരണം: സഹായികളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്