Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'

'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'

'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'
, ബുധന്‍, 3 ഒക്‌ടോബര്‍ 2018 (12:54 IST)
ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചതിന് ഏറ്റവും കൂടുതൽ എതിർപ്പുകളുമായി രംഗത്തെത്തിയത് രാഹിൽ ഈശ്വർ ആയിരുന്നു. ഇപ്പോൾ ഈ കോടതിവിധിയോട് പോരാടാൻ മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുവിളിക്കുകയാണ് രാഹുൽ. ഗവർണർ സ്ഥാനം രാജെവെച്ച് കേരളത്തിലേക്ക് വരണമെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ രാഹുൽ പറയുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
- എനിക്കറിയാവുന്ന കുമ്മനം രാജശേഖരൻ ചേട്ടൻ മരിച്ചു പോയി - (2 Points, 30 Seconds)
 
** ഇല്ലെങ്കിൽ ഇപ്പോൾ ശബരിമലക്ക് വേണ്ടി പോരാടാൻ മുന്നിൽ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്‌നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ 
** ഇനി 14 ദിവസം -- ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയിൽ ഒരു Ordinance വേണം 
** ഞാൻ കാല് പിടിച്ചു പറയാം - ദൈവത്തെ ഓർത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്
 
1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യിൽ "Jallikattu Model Ordinance" നു വേണ്ടി നമ്മൾ ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാൽ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും 
തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം
 
2) നമ്മൾ ഈ മഹാ പ്രാർത്ഥന പ്രക്ഷോഭത്തിൽ വർഗ്ഗീയതയോ, രാഷ്ട്രീയമോ കലർത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല, സുപ്രീം കോടതി വിധി വിട്ടുവീഴ്ചകളില്ലാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി