Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാംകിട സിനിമയും നാലാംകിട അഭിനയവും, താരങ്ങൾ മൗനം വെടിഞ്ഞ് ശബ്ദമുയർത്തണം: പ്രേം കുമാർ

അതിരു കടന്ന താരാരാധനയും അതിനു പാലൂട്ടുന്ന ഫാൻസ് അസോസിയേഷനും: തുറന്നടിച്ച് പ്രേം കുമാർ

മൂന്നാംകിട സിനിമയും നാലാംകിട അഭിനയവും, താരങ്ങൾ മൗനം വെടിഞ്ഞ് ശബ്ദമുയർത്തണം: പ്രേം കുമാർ
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (09:08 IST)
സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ആരാധകർക്കും വിമർശകർക്കും ഇല്ലാതാവുകയാണെന്ന് നടൻ പ്രേം കുമാർ. തങ്ങളുടെ താരങ്ങളെ അവർ അമാനുഷരായി കാണുന്നു. അവര്‍ക്ക് പൂജാബിംബങ്ങളുടെ പരിവേഷം നല്‍കുന്നു. ഇതെല്ലാം ശരിയാണോയെന്ന് താരങ്ങൾ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രേം കുമാർ ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. 
 
മൂന്നാംകിട സിനിമാളെയും നാലാംകിട അഭിനയപ്രകടനത്തേയും ഉദാത്ത സൃഷ്ടികളായി പരിഗണിക്കുന്ന തലമുറയാണു വളര്‍ന്നു വരുന്നതെന്നും താരം പറയുന്നു. കലാമൂല്യമുള്ള മികച്ച സിനിമകള്‍ക്കു പകരം മൂന്നാംകിട സിനിമകളും അതിലെ നാലാംകിട അഭിനയ പ്രകടനങ്ങളുമാണ് വലിയ കാര്യമായി ആരാധകർ കൊണ്ടു നടക്കുന്നത്.
 
ആരാധനയും ആരാധകരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നൊന്നും ഇത്ര അധഃപതിച്ചിട്ടില്ല. സാക്ഷരതയ്ക്കും സാംസ്കാരിക ഔന്നത്യത്തിനും പേരുകേട്ട ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ എന്നോര്‍ക്കണം. അതിരു കടന്ന താരാരാധനയും അതിന് പാലൂട്ടുന്ന ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് നമ്മുടെ യുവത്വത്തെ ചിന്താപരമായ പാപ്പരത്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
 
സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ഇല്ലാതാവുകയാണ്. ഇവയ്ക്കെല്ലാം അറുതിവരുത്താന്‍ സിനിമയ്ക്കകത്തുള്ളവരില്‍ നിന്നു തന്നെ ശബ്ദമുയരണം. തുറന്നടിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ചിലര്‍ക്കെല്ലാം പ്രശ്നമാകുന്നുണ്ടാകും. എങ്കിലും പറയണം. - പ്രേം കുമാർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു, യുവതി കൃഷിയിടത്തിൽ പ്രസവിച്ചു