Select Your Language

Notifications

webdunia
webdunia
webdunia
webdunia

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്‌ത് കേന്ദ്രമന്ത്രി, ഉത്തരവാദിത്വം ഏറ്റെടുത്താൽ പറയുന്നതുപോലെ ചെയ്യാമെന്ന് എസ്‌പി; പൊൻ രാധാകൃഷ്‌ണനെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്ര

പത്തനംതിട്ട , ബുധന്‍, 21 നവം‌ബര്‍ 2018 (14:10 IST)
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് മന്ത്രി ആരോപിച്ചത്. എന്നാൽ യതീഷ് ചന്ദ്രയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
എന്നാല്‍ പമ്പയില്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ ഇല്ലെന്ന് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര മന്ത്രിക്ക് മറുപടി നല്‍കി. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോയെന്നായി മന്ത്രി. വിഐപി വാഹനങ്ങള്‍ക്ക് പോകാന്‍ അനുവാദമുണ്ടെന്നും അതേസമയം മറ്റുള്ള വാഹനങ്ങള്‍ക്ക് അനുമതിയില്ലെന്നും എസ്പി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും മന്ത്രിയോട് എസ്പി വ്യക്തമാക്കി.
 
പിന്നീടും മന്ത്രി ഇതേനിലപാടിൽ ഉറച്ചുനിന്നപ്പോൾ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിന്‍റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്ന് എസ്പി യതീഷ് ചന്ദ്രയുടെ ചോദിച്ചു. അല്ലെങ്കിൽ ഇത് ഒരു ഉത്തരവായി എഴുതിതന്നാൽ അതേപോലെ ചെയ്യാമെന്നും എസ് പി വ്യക്തമാക്കി. 
 
എന്നാല്‍ ഉത്തരവിറക്കാന്‍ തനിക്ക് അധികാരമില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം മലയാളത്തിന്റെ ഓള്, വിസ്മയിപ്പിക്കാൻ പേരൻപും!