Select Your Language

Notifications

webdunia
webdunia
webdunia
webdunia

Holiday in Thrissur: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും

Holiday in Thrissur: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
, ബുധന്‍, 3 ജനുവരി 2024 (08:43 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചു തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജനുവരി 3, ബുധന്‍) അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമാക്കാം. 
 
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. 
 
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അത്യാവശ്യ കാര്യത്തിനല്ലാതെ ഇന്ന് ആരും സ്വകാര്യ വാഹനങ്ങളുമായി നഗരത്തിലേക്ക് ഇറങ്ങരുത്. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ക്രിമിനല്‍ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്