Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമരം വിജയിച്ചില്ലെന്ന് ബിജെപി സമ്മതിച്ചു; പ്രക്ഷോഭം സംഘടിപ്പിക്കുന്നത് ജാതി മേധാവിത്തമുള്ളവർ - മുഖ്യമന്ത്രി

സമരം വിജയിച്ചില്ലെന്ന് ബിജെപി സമ്മതിച്ചു; പ്രക്ഷോഭം സംഘടിപ്പിക്കുന്നത് ജാതി മേധാവിത്തമുള്ളവർ - മുഖ്യമന്ത്രി
തിരുവനന്തപുരം , ഞായര്‍, 20 ജനുവരി 2019 (11:50 IST)
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ സമരം വിജയിച്ചില്ലെന്ന് ബിജെപി സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട്. വിശ്വാസികൾക്കെതിരെ പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ല. മതനിരപേക്ഷമായ പൊതുയിടങ്ങള്‍ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 1991ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമപ്രകാരമല്ലാത്തതിനാലാ‍ണ് ആ വിധി സുപ്രീംകോടതി തിരുത്തിയത്. 1991വരെ ശബരിമലയിൽ മാസാദ്യ പൂജയ്‌ക്ക് സ്ത്രീകള്‍ പോയിരുന്നു. കോടതിക്ക് എതിരെ നീങ്ങാൻ പറ്റാത്തതിനാൽ ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. ശബരിമലയിൽ പ്രക്ഷോഭം സംഘടിപ്പിച്ചത് ജാതിമേധാവിത്തമുള്ളവരാണ്. വിശ്വാസികൾക്കെതിരെ സർക്കാർ നിലപാടെടുത്തു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. സിപിഎമ്മിനോടൊപ്പം നിൽക്കുന്നത് വിശ്വാസികളാണ്. സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവര്‍ നാട്ടിലുണ്ട്. അവരാണ് സ്ത്രീപ്രവേശന വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. സമൂഹത്തില്‍ യാഥാസ്ഥിതികമായ നിലപാട് വര്‍ധിച്ചു വരുന്നു. അതിനെതിരേ ശക്തമായ നീക്കം നടത്തണമെന്നും തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്‌ത സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീര്‍ത്ഥാടനകാലം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു; ബിജെപി നടത്തിയ ശബരിമല സമരം വിജയിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള