Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉയര്‍ന്ന താപനില: പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് എട്ട് വരെ അവധി

കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല

ഉയര്‍ന്ന താപനില: പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് എട്ട് വരെ അവധി

രേണുക വേണു

, തിങ്കള്‍, 6 മെയ് 2024 (16:39 IST)
പാലക്കാട് ജില്ലയില്‍ മെയ് 6 മുതല്‍ 8 വരെ ഉയര്‍ന്ന താപനില 39°C വരെ (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മെയ് 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ്.ചിത്ര അറിയിച്ചു.
 
പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ മെയ് 8 വരെ അടച്ചിടാനും, ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തനം നടത്താനുമാണ് നിര്‍ദ്ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്