Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷനെ കൊന്ന് തള്ളിയ ഒരു സ്ത്രീയും പുറത്തിറങ്ങി വിലസണ്ട, ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് മെൻസ് അസോസിയേഷൻ

പുരുഷനെ കൊന്ന് തള്ളിയ ഒരു സ്ത്രീയും പുറത്തിറങ്ങി വിലസണ്ട, ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് മെൻസ് അസോസിയേഷൻ
, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (14:56 IST)
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയ കോടതി വിധിയില്‍ വിഷമമുണ്ടെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ട് പോകുമെന്ന് മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അജിത്കുമാര്‍ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി സ്ത്രീയ്ക്കും ആവശ്യമില്ലെന്നും ഒരു പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്ത് വിലസേണ്ട എന്നും വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ പറഞ്ഞു.
 
സുപ്രീം കോടതി വരെ പോകേണ്ടിവന്നാലും ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിക്കുന്നത് വരെ പോരാടുമെന്ന് അജിത് കുമാര്‍ വ്യക്തമാക്കി. ആദ്യ കേസായതിനാലാണ് ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയതെന്നാണ് കോടതി പറഞ്ഞത്. ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്തത് ആദ്യത്തെ കേസ് എന്ന പേരിലാണെങ്കില്‍ വിസ്മയ കേസീല്‍ കിരണ്‍ കുമാര്‍ എന്തിനാണ് ജയിലില്‍ കിടക്കുന്നത്. തുല്യനീതി നടപ്പിലാക്കുകയാണ് വേണ്ടത്. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്നില്‍ നീതി മാറി പോകരുത്. അജിത് കുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെൾത്ത് പാറുന്നവർക്ക് അപൂർവ്വ വൃക്കരോഗം പടരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആസ്റ്റർ മിംസിലെ ഡോക്ടർമാർ