Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അബിക്കയുടെയും ദിലീപേട്ടന്റെയും 'ദേ മാവേലി കൊമ്പത്തി'ന്റെ കാസറ്റുകൾ വിടാതെ മനഃപാഠമാക്കിയ ആളാണ് ഞാൻ' - വികാരഭരിതയായി മഞ്ജു

കിരീടം വെയ്ക്കാത്ത രാജാവിനു ആദരാഞ്ജലികൾ: മഞ്ജു വാര്യർ

'അബിക്കയുടെയും ദിലീപേട്ടന്റെയും 'ദേ മാവേലി കൊമ്പത്തി'ന്റെ കാസറ്റുകൾ വിടാതെ മനഃപാഠമാക്കിയ ആളാണ് ഞാൻ' - വികാരഭരിതയായി മഞ്ജു
, വ്യാഴം, 30 നവം‌ബര്‍ 2017 (17:27 IST)
നടനും മിമിക്രി കലാകാരനുമായ അബിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ. ഓരോ താരങ്ങളേയും അനുകരിക്കുമ്പോൾ അബിക്കയുടെ മുഖത്ത് വരുന്ന ഭാവങ്ങൾ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് നടി മഞ്ജു വാര്യർ പറയുന്നു. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിർഷിക്കായുടെയും കൂട്ടായ്മയിൽ പിറന്ന 'ദേ മാവേലി കൊമ്പത്തി'ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് താനെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
 
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കുട്ടിക്കാലം മുതൽ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാൻ തുടങ്ങിയ കാലത്ത് മനസ്സിൽ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോൾ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്കിറ്റുകളിലെ നിഷ്കളങ്കത നിറഞ്ഞ ഇത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓർക്കാൻ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിർഷിക്കായുടെയും കൂട്ടായ്മയിൽ പിറന്ന 'ദേ മാവേലി കൊമ്പത്തി'ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാൻ. 
 
നേരിട്ട് പരിചയപ്പെട്ടപ്പോൾ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വർഷങ്ങൾ പിന്നിട്ട് ഇക്കയുടെ മകൻ ഷെയ്നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനിൽ ഏറേ സ്നേഹത്തോടെ ഇക്ക ഓടിയെത്തി. എന്നും ഒരു ഫോൺവിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതൽ ഒരു ഓർമയാണെന്ന് ചിന്തിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിച്ചിരുന്നപ്പോൾ അംഗീകരിച്ചില്ല, ജീവൻ പോയപ്പോൾ മഹത്വം വിളമ്പുന്നു: കൂട്ടിക്കൽ ജയചന്ദ്രൻ