Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചു; കഴിഞ്ഞവര്‍ഷത്തെ റെക്കോഡ് മറികടന്നു

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചു; കഴിഞ്ഞവര്‍ഷത്തെ റെക്കോഡ് മറികടന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 മാര്‍ച്ച് 2024 (14:16 IST)
അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്.
 
പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് തങ്ങളെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.
 
വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എ സിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ട, മുരളീധരനായി ഒരു പരവതാനി വിരിച്ചാണ് ബിജെപിയില്‍ വന്നതെന്ന് പത്മജ