Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാടത്ത് പണി വരമ്പത്തു കൂലി: കോടിയേരിയുടെ നിലപാടിൽ തെറ്റില്ലെന്ന് കെ കെ ശൈലജ

കോടിയേരിയെ പിന്തുണച്ച് മന്ത്രി കെകെ ശൈലജ

പാടത്ത് പണി വരമ്പത്തു കൂലി: കോടിയേരിയുടെ നിലപാടിൽ തെറ്റില്ലെന്ന് കെ കെ ശൈലജ
മലപ്പുറം , തിങ്കള്‍, 25 ജൂലൈ 2016 (15:52 IST)
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്ത സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ.
 
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ കായികമായും മാനസികമായും കരുത്താര്‍ജ്ജിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ നിലപാടിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 
ധനരാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് കോടിയേരി ആരോപിച്ചിരുന്നു. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു. പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി തണുത്തേക്കും; കാലുവാരിയവരെയും പിന്നില്‍ നിന്ന് കുത്തിയവരെയും കുറിച്ചുള്ള റിപ്പോര്‍ട്ട് വേണം: യുഡിഎഫ് യോഗത്തില്‍ ജെഡിയു പൊട്ടിത്തെറിക്കും