Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ എറ്റിഎം-ധനകാര്യ സ്ഥാപനങ്ങളിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കും; വ്യാജമെന്ന് കണ്ടെത്തിയാല്‍ നടപടി

സംസ്ഥാനത്തെ എറ്റിഎം-ധനകാര്യ സ്ഥാപനങ്ങളിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കും; വ്യാജമെന്ന് കണ്ടെത്തിയാല്‍ നടപടി

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 സെപ്‌റ്റംബര്‍ 2021 (15:05 IST)
എ.റ്റി.എം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന  ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പോലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
 
സംസ്ഥാനത്ത് ആകമാനമുളള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാനായി പ്രത്യേക പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുക്കളയുടെ തറ പൊളിച്ചു, ഒരു മണിക്കൂറോളം മണ്ണ് നീക്കിയപ്പോള്‍ മൃതദേഹത്തിലെ തലമുടി, ഒരു കൈ മുകളിലേക്ക് ഉയര്‍ന്ന നിലയില്‍; സഹായിച്ചത് ആറാം ക്ലാസുകാരന്റെ സംശയം