Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന പരീക്ഷണത്തിനൊരുങ്ങി കണ്ണൂർ വിമാനത്താവളം; വലിയ വിമാനം നാളെ പറന്നിറങ്ങും

അവസാന പരീക്ഷണത്തിനൊരുങ്ങി കണ്ണൂർ വിമാനത്താവളം; വലിയ വിമാനം നാളെ പറന്നിറങ്ങും
, ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (17:46 IST)
പ്രവർത്തനത്തിനാവശ്യമായ അനുമതിക്കായി അവസാന ഘട്ട പരീക്ഷനത്തിന് തയ്യാണെടുക്കുകയാണ് കണ്ണൂർ വിമാനത്താവളം.. ഡയക്ക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമഘട്ട അനുമതിക്കാ‍യി വലിയ വിമാനം നാളെ കണ്ണൂർ വിമാനത്താവളത്തിൽ പറന്നിറങ്ങും.
 
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷനത്തിനായി ഇറങ്ങുക. തിരുവനന്തപുരത്തു നിന്നു രാവിലെ ഒന്‍പതുമണിക് പുറപ്പെടുന്ന വിമാനം പത്തുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങും.
 
മൂന്നു മണിക്കൂറോളം തുടരുന്ന വലിയ വിമാനങ്ങളുടെ പരീക്ഷണ പറക്കലിൽ ആറു തവണ ലാൻഡിംഗ് നടത്തും. വിമാനത്താവളത്തിനു ഏതു സാഹചര്യത്തിലും കാലാവസ്ഥയിലും പ്രവർത്തിക്കുന്നതിന് അനുമതിനൽകുന്നതിന്റെ ഭാഗമായുള്ള ഡി ജി സി എയുടെ പരിശോധന ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. പരീക്ഷണം പൂർത്തിയാക്കി ഡി ജി സി എ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമാവും വിമാനത്താവളത്തിന് അന്തിമ  അനുമതി ലഭിക്കുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈന്യത്തിനുവേണ്ടി ഒരു ഉപകരണം പോലും വാങ്ങാൻ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ കെ ആന്റണി അനുവദിച്ചിട്ടില്ലെന്ന് രവിശങ്കർ പ്രസാദ്