Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവൻ മണിയുടെ മരണം: നുണപരിശോധന കഴിഞ്ഞു; ഫലം അറിയാൻ ഇനി ദിവസങ്ങൾ മാത്രം

നടൻ കലാഭവൻ മണിയുടെ സുഹൃത്തുക്കളുടെ നുണ പരിശോധന പൂര്‍ത്തിയായി

കലാഭവൻ മണിയുടെ മരണം: നുണപരിശോധന കഴിഞ്ഞു; ഫലം അറിയാൻ ഇനി ദിവസങ്ങൾ മാത്രം
ചാലക്കുടി , ഞായര്‍, 30 ഒക്‌ടോബര്‍ 2016 (10:50 IST)
നടൻ കലാഭവൻ മണിയുടെ മരണത്തിനു മുൻപ് അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാടിയിൽ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധന പൂർത്തിയായി. അനീഷ്, ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍ എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കു വിധേയരാക്കിയത്.

മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും സിബിഐ ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. നുണപരിശോധന റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കൂ. ക്രൈംബ്രാഞ്ച് ആത്മഹത്യാവാദത്തില്‍ ഉറച്ചു നിന്നാല്‍ കേസ് സിബിഐക്ക് നല്‍കാനും സാധ്യതയുണ്ട്.

മാർച്ച് ആറിനാണ് കലാഭവൻ മണി കൊച്ചി അമൃത ആശുപത്രിയിൽ മരിച്ചത്. തുടർന്ന് വ്യത്യസ്ത ലാബുകളിൽ ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ ഫലങ്ങളിൽ വ്യത്യാസം കണ്ടത് വന്‍ വിവാദം സൃഷ്ടിച്ചു. ഇതിനിടെയാണ് മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരുമ്പാവൂരിൽ വാഹനാപകടം; രണ്ട്​ യുവാക്കള്‍ക്ക് ദാരുണാന്ത്യം