Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടെ പരാതിയില്‍ ജീന്‍പോള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു!

നടിയുടെ പരാതിയില്‍ ജീന്‍പോള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു!

നടിയുടെ പരാതിയില്‍ ജീന്‍പോള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു!
കൊച്ചി , വെള്ളി, 28 ജൂലൈ 2017 (16:29 IST)
ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ പ്രതിയെന്ന് റിപ്പോര്‍ട്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജീന്‍ പോളിനെതിരായ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് നടി മൊഴി നല്‍കിയത്.

അതേസമയം, കേസില്‍ ആരോപണവിധേയനായ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ നടിയുടെ പരാതി ഒരിക്കല്‍ കൂടി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2016 നവംബർ 16നാണ് സംഭവം. ഹണി ബീയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിലെ പ്രതിഫലം വാങ്ങാനായി പനങ്ങാടുള്ള ഹോട്ടലിൽ എത്തിയപ്പോള്‍ ജീൻപോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ നടിയുടെ പരാതി.

നടിയുടെ പരാതിയില്‍ ജീൻപോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസിയുടെ പേരും പറയുന്നുണ്ട്. അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരു പെണ്‍കുട്ടിയും സഹിക്കില്ലാത്ത വേദന അനുഭവിക്കേണ്ടി വന്നു എന്റെ കയ്യിലിരിപ്പുകൊണ്ട്, എന്നിട്ടും അവളെന്നെ സ്നേഹിച്ചു’ -വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്