Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈദ്യുതി സംരക്ഷിക്കാന്‍ നിങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്; ദയവുചെയ്ത് ഇക്കാര്യങ്ങള്‍ ചെയ്യുക

രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുള്ള സമയത്ത് വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറയ്ക്കണം

Air Conditioner

രേണുക വേണു

, ശനി, 4 മെയ് 2024 (09:45 IST)
Air Conditioner

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വേനല്‍ മഴ കുറഞ്ഞതാണ് വൈദ്യുതി ക്ഷാമത്തിനു കാരണം. വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അതേസമയം പീക്ക് ടൈമില്‍ വൈദ്യുതി സംരക്ഷിക്കാന്‍ പൊതു ജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണം. 
 
രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുള്ള സമയത്ത് വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറയ്ക്കണം. 
 
എയര്‍ കണ്ടീഷണര്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ച് റൂമിലെ താപനില കുറച്ച ശേഷം എയര്‍കണ്ടീഷണര്‍ ഓഫ് ചെയ്യാവുന്നതാണ്. 
 
രാത്രി സമയത്ത് ടിവി ഉപയോഗം പരിമിതപ്പെടുത്തുക. 
 
അതാതു ദിവസത്തേക്കുള്ള പച്ചക്കറികളും മത്സ്യം, മാംസം എന്നിവയും വാങ്ങുക. അങ്ങനെ വരുമ്പോള്‍ ദിവസവും രാത്രി ഫ്രിഡ്ജ് ഓഫ് ചെയ്തിടാന്‍ സാധിക്കും. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ എന്നിവ ധാരാളം വൈദ്യുതി ചെലവാകാന്‍ കാരണമാകുന്നു. 
 
ഇടയ്ക്കിടെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നത് ഒഴിവാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ആവശ്യമുള്ള വസ്ത്രങ്ങളെല്ലാം ഒന്നിച്ച് ഇസ്തിരിയിടുക. 
 
ഇടയ്ക്കിടെ ഫ്രിഡ്ജിന്റെ ഡോര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യരുത് 
 
മൊബൈല്‍ ഫോണ്‍ പലപ്പോഴായി ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടന്നെന്ന് വിലയിരുത്തല്‍; എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടത് പന്ന്യന് ഗുണം ചെയ്യും