Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെയ്തൊഴിയാതെ മഴ; ദുരിതക്കയമായി തീരദേശം, 22,000 പേർ ദുരിതാശ്വാസ ക്യാംപിൽ

ശക്തി പ്രാപിച്ച് മഴ

പെയ്തൊഴിയാതെ മഴ; ദുരിതക്കയമായി തീരദേശം, 22,000 പേർ ദുരിതാശ്വാസ ക്യാംപിൽ
, ചൊവ്വ, 17 ജൂലൈ 2018 (14:06 IST)
കാലവർഷം കനത്തതോടെ ദുരിതക്കയത്തിലായി കേരളം. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ദുരിതം കേരളക്കരയെ വിട്ടൊഴിഞ്ഞില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞ് വെള്ളമാണ്. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. 
 
ഇതുവരെ തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്. വർഷങ്ങൾക്കുശേഷമാണ് ഇത്രയും ശക്തമായ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിക്കുന്നതെന്നാണു മുതിർന്ന തലമുറയടക്കം പറയുന്നത്.  
 
അതേസമയം, രണ്ടു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നു മാത്രം രണ്ടുപേർ മരിച്ചു. മലപ്പുറത്ത് ഒരാൾ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കിൽപ്പെട്ടുമാണ് മരിച്ചത്. 
 
മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിൽ കനത്ത മഴയ്ക്കു കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു