Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് 48 വർഷം കഠിന തടവ്

പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് 48 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 22 ഏപ്രില്‍ 2024 (14:06 IST)
മലപ്പുറം : പതിനേഴു കാരണ പ്രകൃതി വിന്ദദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്കനെ കോടതി  48 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ജില്ലയിലെ വാഴക്കാട് അനന്തായൂർ നങ്ങച്ചൻകുഴി അബ്ദുൽ കരീമിനെയാണ് (50) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി ജഡ്മി എസ്. രശ്മി ശിക്ഷിച്ചത്. 
 
കേസിന് ആസ്പദമായ സംഭവം നടന്നത് 2022ൽ ആണ്. 17കാരനെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചും പരാതിക്കാരന്റെ വീട്ടിൽ വെച്ചും ലൈംഗികപീഡനത്തിന് വിധേയനാക്കി യെന്നാണ് കേസ്. 17കാരന്റെ പരാതിയിൽ വാഴക്കാട് പൊലീസ് കേസെടുക്കുകയായിരുന്നു. 
 
വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്നു വർഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ അധിക തടവ്, പോക്‌സോ ആക്ട് പ്രകാരം 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
 
 പിഴയടക്കാത്ത പക്ഷം ഓരോ വ കുപ്പുകളിലും രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ മറ്റൊരു പോക്‌സോ വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gold Price: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്