Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗീതോ'പദേശം വിവാദമായപ്പോൾ...; എന്താണ് സാമ്പത്തിക ഉപദേഷ്ടാവിന് ചെയ്യാനുള്ളത്?

സാമ്പത്തിക ഉപദേഷ്ടാവിന് പിന്നിൽ?

'ഗീതോ'പദേശം വിവാദമായപ്പോൾ...; എന്താണ് സാമ്പത്തിക ഉപദേഷ്ടാവിന് ചെയ്യാനുള്ളത്?
, ശനി, 30 ജൂലൈ 2016 (16:19 IST)
ധനമന്ത്രി ഉണ്ടായിരിക്കെ മറ്റൊരു സാമ്പത്തിക ഉപദേഷ്ടാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത് കേരളം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ശരിക്കും അതിന്റെ ആവശ്യമുണ്ടോ?. സംശയങ്ങളും ചോദ്യങ്ങളും നിരവധിയാണ്. മോദി ഭക്തയായ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയിലേക്ക് നിയമിക്കുമ്പോൾ എങ്ങനെ ഇത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കും. ചോദ്യങ്ങൾ നിലനിൽക്കുമ്പോഴും ഗീതയെ വാനോളം പുകഴ്ത്തുകയാണ് മുഖ്യമന്ത്രി. 
 
ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകുന്ന ഒരു ചോദ്യമുണ്ട്. ശരിക്കും എന്താണ് സാമ്പത്തിക ഉപദേഷ്ടാവ് പദവി. ഇങ്ങനെ ഒരു പദവിയുടെ ആവശ്യമെന്ത്?. സാമ്പത്തിക പരമായ എല്ലാകാര്യങ്ങളിലും വളരെ വ്യക്തവും കൃത്യവുമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ഒരാളായിരിക്കണം സാമ്പത്തിക ഉപദേഷ്ടാവ്. ഇത്തരത്തിൽ സാമ്പത്തിക ഉപദേഷ്ടാവ് പദവി അലങ്കരിക്കുന്ന വ്യക്തി മറ്റൊരു പാർട്ടിയോട് ചായ്‌വുള്ളയാളാണെങ്കിൽ അത് പ്രശ്നമല്ലെ?.
 
തന്റെ ഓരോ മണിക്കൂറും പ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കേണ്ട ആളാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബിസിനസ്സ്, ഫിനാൻസ്, അക്കൗണ്ടിങ്ങ്, കണക്ക് എന്നീ വിഷയങ്ങൾ വളരെ വ്യക്തവും സൂഷ്മവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ആളാകണം. ബിസിനസ്സ് അഡ്മിനിസ്ട്രേഷ്നിൽ പ്രത്യേക വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. ഇതൊക്കെയാണ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന് ഉണ്ടായിരിക്കേണ്ട ബേസിക് വിഷയങ്ങൾ.
 
സാമ്പത്തിക മേഖലയിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകണം. ഓരോ വിഷയത്തേയും വസ്തു നിഷ്ഠമായി സമീപിക്കണം. സമകാലികമായി നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനും അതിനാവശ്യമായ നിർദേശങ്ങ‌ൾ നൽകാനും സാധിക്കണം. സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവേറേജ് ശമ്പളം എന്ന് പറയുന്നത് 70,000 രൂപയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടി: നടക്കാന്‍ പാടില്ലാത്തവ നടക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി, പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പൊലീസെന്ന് കുമ്മനം