Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോ മുളക്കലിനെ കോടതിയിൽ ഹാജരാക്കി, മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്; അപേക്ഷ വിധിപറയാനായി മാറ്റി, ഉമിനീരും രക്തവും പൊലീസ് ബലമായി എടുത്തു എന്ന് ബിഷപ്പ് കോടതിയിൽ

ഫ്രാങ്കോ മുളക്കലിനെ കോടതിയിൽ ഹാജരാക്കി, മൂന്നുദിവസം   കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്; അപേക്ഷ വിധിപറയാനായി   മാറ്റി, ഉമിനീരും രക്തവും പൊലീസ് ബലമായി എടുത്തു എന്ന് ബിഷപ്പ്   കോടതിയിൽ
, ശനി, 22 സെപ്‌റ്റംബര്‍ 2018 (13:25 IST)
കോട്ടയം: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിൽ ശക്തമാ‍യ പൊലീസ് സുരക്ഷ ഒരുക്കിയാണ് ഫ്രാങ്കോ മുളക്കലിനെ കോടതി സമുച്ചയത്തിനുള്ളി എത്തിച്ചത്. മധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും മാത്രമാണ് കോടതിൽക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 
 
മൂന്നു ദിവസത്തെ കസ്റ്റഡിക്കായി പൊലീസ് കസ്റ്റ്ഡി അപേക്ഷ നൽകി. ഇതിൽ കോടതി ഉച്ചക്ക് ശേഷം വിധിപറയും. ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചേക്കും. എന്തെങ്കിലും പരാതി അറിയിക്കനുണ്ടോ എന്ന ചോദ്യത്തിന് പൊലീസ് ഉമിനീരും രക്തവും ബലമായി എടുത്തു എന്ന് ബിഷപ്പ് കോടതിയിൽ വ്യക്തമാക്കി. ഇതിനാൽ പൊലീസ് കസ്റ്റഡി അനുവദിക്കരുത് എന്നാണ് ബിഷപ്പിന്റെ വാദം.  
 
ശക്തമായ വകുപ്പുകൾ ചുമത്തപ്പെട്ട സാഹചര്യത്തിൽ മജിസ്ട്രേറ്റ് കോടതിയിൽ ബിഷപ്പിന് നിന്നും ജാമ്യം ലഭിച്ചേക്കില്ല എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഫ്രാങ്കോ മുളക്കലിനെ പൊലിസ് കസ്റ്റ്ഡിയിൽ വിടാനോ അല്ലെങ്കിൽ പതിനാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനോ ആണ് സാധ്യത എന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ഉടൻ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര ചലച്ചിത്രമേള; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലൻ