Select Your Language

Notifications

webdunia
webdunia
webdunia
webdunia

പകർച്ചവ്യാധി ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

പകർച്ചവ്യാധി ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

പകർച്ചവ്യാധി ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ
കണ്ണൂർ , ശനി, 1 സെപ്‌റ്റംബര്‍ 2018 (14:28 IST)
സംസ്ഥാനത്ത് ഗുരുത പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്ന് മന്ത്രി കെ കെ ശൈലജ. പ്രളയത്തിന് ശേഷം സംസ്ഥാനമൊട്ടാകെ എലിപ്പനിയുടെ ഭീഷണിയിലാണ്. ഇതുവരെ 24 പേർ എലിപ്പനിയെത്തുടർന്ന് മരിച്ചതായാണ് സൂചന. രണ്ട് പേരുടെ മരണം എലിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
 
'എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികൾക്കും പരിശോധനാഫലത്തിനു കാത്തുനിൽക്കാതെ തന്നെ ഡോക്ടർമാർ പ്രതിരോധ മരുന്ന് നൽകണം. ഇത് സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രിയിലും പാലിക്കണം.
 
പ്രളയബാധിത മേഖലയിൽ ഉള്ളവരും ഈ മേഖലകളോട് ബന്ധപ്പെട്ടവരും കനത്ത ജാഗ്രത പാലിക്കണം. ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിർണ്ണയാകമാണെന്നും' മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കുട്ട ആക്രമണം; യുവാവ് തൂങ്ങിമരിച്ചു