Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മേയറടക്കമുള്ളവര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം മേയറടക്കമുള്ളവര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 മെയ് 2024 (14:27 IST)
തിരുവനന്തപുരം മേയറടക്കമുള്ളവര്‍ക്കെതിരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ പരാതി സ്വീകരിച്ചത്. കേസ് ഈ മാസം ആറിനാണ് പരിഗണിക്കുന്നത്. ഡ്രൈവര്‍ യദു മേര്‍ക്കും സംഘത്തിനും എതിരെ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്.
 
സീബ്രാലൈനില്‍ കാറിട്ട് ബസ് തടഞ്ഞു കൃത്യനിര്‍വാഹണം തടസ്സപ്പെടുത്തിയെന്നും സച്ചിന്‍ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: ചൂടിനു അല്‍പ്പം ശമനം; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം